ശരത് കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും എതിരേ അറസ്റ്റ് വാറണ്ട്

17

നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും എതിരേ വാറണ്ട് പുറപ്പെടുവിച്ച് കോടതി. ഇരുവരും പങ്കാളികളായ കമ്പനിയുടെ ചെക്ക് മടങ്ങിയ അതിവേഗ കോടതിയുടെ നടപടി. ഇരുവർക്കും പുറമെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും വാറണ്ട് അയച്ചിട്ടുണ്ട്. മാജിക് ഫ്രെയിം കമ്പനിയിലെ പങ്കാളികളായിരുന്നു ഇവർ.

വെള്ളിയാഴ്ചയാണ് കേസ് കോടതിയിൽ വിചാരണയ്ക്കായി എത്തിയത്. എന്നാൽ മൂവരും കോടതിയിൽ എത്തിയിരുന്നില്ല. തുടർന്നാണ് കോടതി അവരുടെ അപേക്ഷ തള്ളി ബെയ്ലബിൾ വാറണ്ട് പുറപ്പെടുവിച്ചത്. ജൂലൈ 12 നാണ് കേസ് വീണ്ടും എടുക്കുക.

Advertisements

ഫിലിം ഫിനാൻസിങ് കമ്പനിയായ റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് ഇവർക്കെതിരേ പരാതി നൽകിയിരിക്കുന്നത്. മൂവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്ബനി, റേഡിയൻസ് മീഡിയയിൽ നിന്ന് 1.50 കോടി രൂപ കടം എടുത്തിരുന്നു. രണ്ട് ചെക്കുകളും നൽകി.

ഇത് കൂടാതെ ഓൾ ഇന്ത്യ സമത്വ മക്കൾ കച്ചിയുടെ നേതാവു കൂടിയായ ശരത് കുമാർ 50 ലക്ഷത്തിന്റെ ലോൺ കൂടി എടുത്തു. ഇതിന് പത്ത് ലക്ഷത്തിന്റെ അഞ്ച് ചെക്കുകളും നൽകിയിരുന്നു. ഈ ചെക്കുകൾ ബാങ്കിലേക്ക് അയച്ചെങ്കിലും മടങ്ങുകയായിരുന്നു. ഇവർ നൽകിയ ഏഴ് കേസുകളും മടങ്ങിയതോടെയാണ് റാഡിയൻസ് മീഡിയ കേസ് ഫയൽ ചെയ്തത്. ഇതിന് എതിരെയാണ് ശരത് കുമാറും രാധിക ശരത് കുമാറും പെറ്റീഷൻ നൽകിയത്.

Advertisement