വെറും മൂന്നു ദിവസത്തിനുള്ളിൽ തൂത്തുവാരിയത് 46 കോടി, ഹൃത്വിക്ക് റോഷന്റ സൂപ്പർ 30 കളക്ഷനിലും ‘സൂപ്പർ’

19

ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷൻ നായകാനായി എത്തിയ പുതിയ ചിത്രം സൂപ്പർ 30 മികച്ച കളക്ഷനുമായി മുന്നേറുന്നു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവം കൊണ്ടുവന്ന ആനന്ദ് കുമാറിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്.

ഹൃത്വിക് റോഷന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷമാണ് സൂപ്പർ 30 യിലേത്. ജൂൺ 12 ന് തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നു ദിവസത്തിനുള്ളിൽ 46 കോടിയുടെ കളക്ഷൻ നേടി. ആദ്യ ദിവസം 11.83 കോടിയും രണ്ടാം ദിവസം 18.19 കോടിയും മൂന്നാം ദിവസം 16 കോടിയും കളക്ഷൻ ലഭിച്ചു. അധികം പരസ്യ പ്രചാരണങ്ങൾ ഇല്ലാതെ വന്നതുകൊണ്ട് തന്നെ ആദ്യ ദിവസം പ്രേക്ഷകർ ചിത്രത്തെ വേണ്ട പോലെ ഏറ്റെടുത്തില്ല.

Advertisements

എന്നാൽ ചിത്രം കണ്ടവരുടെ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണങ്ങളും പിന്നീടുള്ള ദിവസങ്ങളിൽ കളക്ഷൻ കൂടാൻ സഹായകമായി. ചിത്രത്തിനു വേണ്ടി ഹൃത്വിക് റോഷൻ നടത്തിയ മെയ്ക്ക് ഓവർ വലിയ ശ്രദ്ധ നേടിയിരുന്നു.

മികച്ച് അഭിനയമാണ് ഹൃത്വിക് കാഴ്ച വച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. കഥാപാത്രത്തെ മെച്ചപ്പെടുത്താനായി നേരത്തെ ഹൃത്വിക് റോഷൻ ആനന്ദ് കുമാറിനെ നേരിൽക്കണ്ട് ചർച്ച നടത്തിയിരുന്നു. വികാസ് ബഹൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാൽ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

അജയ് അതുൽ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ഫാന്റം ഫിലിംസ് ആണ്. വിരേന്ദ്ര സക്‌സേന, പങ്കജ്, അമിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫാന്റം ഫിലിമിസ്‌ന്റെ അവസാന ചിത്രമായിരിക്കും സൂപ്പർ 30.

ചിത്രീകരണം അവസാനിച്ച വേളയിൽ സംവിധായകൻ വികാസ് ബാഹൽനെതിരെ ലൈംഗിക ചൂഷണ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പോസ്റ്റ് പ്രൊഡക്ഷൻ ചുമതല അനുരാഗ് കശ്യപിനാണ് നൽകിയത്.

Advertisement