വിവാഹിതരായ നടന്മാർ യുവ നായികമാരുമായി അരുതാത്ത ബന്ധമുണ്ടാക്കും, നടൻമാർക്ക് അത് വെറുമൊരു നേരംപോക്ക് മാത്രമാണ്: തുറന്നുപറച്ചിലുമായി നടി രവീണ ടണ്ഠൻ

44

അടുത്തിടെ കാസ്റ്റിംഗ് കൗച്ച് വിവാദം സിനിമാലോകത്ത് കൊടും പിരികൊണ്ട് നിന്നിരുന്നു. തമിഴിലും തെലുങ്കിലും മലയാളവും പിന്നിട്ട് ബോളിവുഡിലും നടിമാരുടെ തുറന്നു പറച്ചിൽ ശ്രദ്ധയാകർഷിച്ചിരുന്നു. നടി തനുശ്രീ ദത്ത മുതിർന്ന താരമായ നാനാ പടേക്കർക്കെതിരേ ചില തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു.

ഇപ്പോഴിതാ മുൻ താരസുന്ദരി രവീണ ടണ്ടനും ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
സിനിമലോകത്തെ പുരുഷന്മാരുടെ ചില പ്രവൃത്തികളെയാണ് അവർ തുറന്നുകാട്ടുന്നത്.

Advertisements

താൻ സിനിമയിൽ സജീവമായിരുന്ന കാലത്ത് വിവാഹിതരായ നടന്മാർ സിനിമയിലെ യുവനായികമാരുമായി ബന്ധമുണ്ടാക്കും. നടൻമാർക്ക് ആ ബന്ധങ്ങൾ വെറുമൊരു നേരംപോക്ക് മാത്രമാണ്.

അല്ലാതെ അതിൽ ആത്മാർത്ഥതയോ പ്രതിബദ്ധതയോ ഇല്ല. നടി ആ ബന്ധം നിരസിച്ചാല് പിന്നെ അവളുടെ തകർച്ചയുടെ കാലം തുടങ്ങുകയായി. നായകൻ പിന്നീടൊരിക്കലും നടിയെ മൈൻഡ് ചെയ്യില്ല.

സംസാരവും ഉണ്ടാകില്ല. അതോടെ അവളുടെ കരിയറിലും തിരിച്ചടിയാകും. നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകൾ പോലും ആ നടിക്ക് നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ സഹായികളുമാണ്.

എന്തെങ്കിലും വെളിപ്പെടുത്തിയാൽ വ്യക്തിഹത്യ നടത്തുമെന്ന് നടിയെ ഭീഷണിപ്പെടുത്തുമെന്നും രവീണ പറഞ്ഞു. എന്നിട്ട് അടുത്ത ഇരയെ തേടി പോകും. താരഭർത്താക്കൻമാരുടെ ഇത്തരം ചെയ്തികൾക്കെതിരെ നിശബ്ദരായിരിക്കുകയാണ് ഭാര്യമാരും കാമുകിമാരുമെന്നും രവീണ പറഞ്ഞു.

Advertisement