വിളിച്ചാൽ ഫോൺ എടുക്കാത്ത നടന്മാർക്ക് കുഞ്ചാക്കോ ബോബന്റെ കിടു മറുപടി

24

നമ്മുടെ പല നടന്മാരും കേൾക്കുന്ന പരാതിയാണ് വിളിച്ചാൽ ഫോൺ എടുക്കത്തേയില്ല എന്നത്. ചിലർക്ക് തിരക്ക് കൊണ്ടാകാം, മറ്റു ചിലർ മനപൂർവം എടുക്കാത്തതുമാകാം. എന്തായാലും അതിന്റെ രഹസ്യം അവർക്കു മാത്രമേ അറിയുകയുള്ളൂ. എന്നാൽ നടൻ കുഞ്ചാക്കോ ബോബൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. വിളിച്ചാൽ ഫോൺ എടുക്കുന്ന, കൃത്യമായി മറുപടി നൽകുന്ന നടനെന്നാണ് ചാക്കോച്ചൻ അറിയപ്പെടുന്നത്. അതിന് കാരണവും താരം തന്നെ പറയുന്നുണ്ട്.

ഒരാളെ ഞാൻ ഫോൺ ചെയ്തിട്ട് എടുത്തില്ലെന്ന് കരുതുക. തിരിച്ചു വിളിക്കുന്നുമില്ല. എനിക്ക് ദേഷ്യം തോന്നും. ഇതുപോലെയല്ലേ മറ്റുള്ളവർക്ക് എന്നോടും. വെറുതെ എന്തിനാ അന്യരുടെ മനസിൽ നമ്മുടെ മുഖം മോശമാകുന്നത്? ആരെയും ചെറുതായി കാണരുതെന്ന് ജീവിതം പഠിപ്പിച്ചു. ഇന്ന് സഹായം ചോദിച്ചു വരുന്ന ആളായിരിക്കും നാളെ നമ്മളെ സഹായിക്കാൻ ഉണ്ടാവുകഞാനത് അനുഭവിച്ചിട്ടുണ്ട് ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചാക്കോച്ചൻ മനസു തുന്നത്.

Advertisements

കഴിഞ്ഞ ദിവസം നടന്ന മകൻ ഇസഹാക്കിന്റെ മാമോദിസ ചടങ്ങുകളുടെ വീഡിയോ സോഷ്യൽ വീഡിയോയിൽ ഏറെ വൈറലായിരുന്നു. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ നടന്ന മമോദിസ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. അതിനുശേഷം വൈകീട്ട് നടന്ന റിസപ്ഷനിൽ മെഗാസ്റ്റാർ മമ്മൂട്ടി കുടുംബ സമേതമാണ് എത്തിയത്.

Advertisement