മിനി സ്‌ക്രീൻ പരമ്പരയായ ഉപ്പും മുളകിലെ ലെച്ചു ജൂഹി രുസ്തഗി പ്രേക്ഷകരുടെ പ്രിയങ്കരിയും സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുമുള്ള അഭിനേത്രിയാണ്. പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും മകൾ ലക്ഷ്മിയെന്ന ലെച്ചുവായെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന ജൂഹിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആവേശമാണ്. എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നൃത്തവേദിയിലേക്ക് തിരികെയെത്തുന്ന സന്തോഷം കഴിഞ്ഞ ദിവസം ജൂഹി ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, ജൂഹിയുടെ പുതിയ ചിത്രമാണ് ആരാധകരെ അസ്വസ്ഥനാക്കുന്നത്. ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് ജൂഹി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കൂടെയുള്ള സുന്ദരനായ ചെറുുപ്പക്കാരൻ ആരാണെന്നുള്ള ചർച്ചയിലാണ് ജൂഹി ആരാധകർ. പാതി മലയാളിയാണ് ജൂഹി രുസ്തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി.
ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്‌സ് ചെയ്യുകയാണ് ജൂഹി. ഉപ്പും മുളകിൽ ഉപയോഗിക്കുന്ന ജൂഹി ഉപയോഗിക്കുന്ന മിക്ക വസ്ത്രങ്ങളും സ്വയം ഡിസൈൻ ചെയ്യുന്നതാണ്.
കുസൃതിയും കുന്നായ്മയും സഹോദരങ്ങളോട് മുട്ടൻ അടിയുമൊക്കെ ഉണ്ടാക്കുമെങ്കിലും നീലുവിനെ പോലെ തന്നെ വീടിനെയും വീട്ടുകാരെയും പരിപാലിച്ചു കൊണ്ടുപോവാൻ ലെച്ചുവും മുൻപന്തിയിൽ ഉണ്ട്. സൗന്ദര്യസംരക്ഷണത്തിലും ഫാഷനിലുമൊക്കെ ഏറെ താൽപ്പര്യമുള്ളവളാണ് ലെച്ചു. എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവൾ. സ്വയം കവിയെന്നു വിശേഷിപ്പിക്കുകയും ഇടയ്ക്ക് പൊട്ടകവിതകൾ എഴുതി സഹോദരങ്ങളെ ബോറടിപ്പിക്കുകയും ചെയ്യുന്നവൾ.
എന്നാൽ വലിയ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ വീട്ടിലെല്ലാവരുടെയും വസ്ത്രങ്ങൾ കഴുകാനും വീട് ക്ലീൻ ചെയ്യാനും നീലുവില്ലാത്തപ്പോൾ ബാക്കിയുള്ളവരുടെ ഭക്ഷണകാര്യങ്ങൾ നോക്കാനും നീലുവിനെ സഹായിക്കാനുമൊക്കെ മുൻപന്തിയിൽ തന്നെയുണ്ട് ലെച്ചു.
സീരിയൽ പ്രേമികളും സീരിയൽ വിരോധികളും മലയാള ടെലിവിഷൻ പ്രേക്ഷകരെ ഇങ്ങനെ രണ്ടായി തരംതിരിച്ചാലും തെറ്റില്ല. എന്നാൽ കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ ഒന്നാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’. വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്.
കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞുപോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്‌മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ഉപ്പും മുളകിൽ.
കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്. അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്‌ബോഴും കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെ വലിയ കുടുംബത്തെ മലയാളികൾ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർക്കുന്നത്.
ചിരിയും കളിയും തമാശയും വഴക്കും സ്‌നേഹവും കരുതലും സാഹോദര്യവും കണ്ണീരും എന്നു വേണ്ട ഒരു കുടുംബജീവിതത്തിലെ എല്ലാ വിധ വികാരങ്ങളെയും ആവിഷ്‌കരിക്കുകയാണ് ഈ കുടുംബസീരിയലിൽ. ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിലെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും കുടുംബാംഗങ്ങളുടെ ഇണക്കവും പിണക്കവും സ്‌നേഹവുമെല്ലാമാണ് ഉപ്പും മുളകിൽ അവതരിപ്പിക്കുന്നത്.
ലളിതമായ സംഭാഷണങ്ങളും സ്വാഭാവികമായ ജീവിത മുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. സ്വാഭാവികത നിറഞ്ഞ അഭിനേതാക്കളുടെ അഭിനയമാണ് കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കുന്നതും സീരിയലിന്റെ ജനപ്രീതി വർധിപ്പിക്കുന്നതും. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിലും ഉണ്ടാക്കിയെടുക്കാൻ ‘ഉപ്പും മുളകും താരങ്ങൾക്ക് സാധിക്കുന്നുണ്ട്.