രാജ്കിരൺ സാറാണ് നായകൻ ഞാനിതിൽ വില്ലൻ: ഷൈലോക്കിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി

93

മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അജയ് വാസുദേവിന്റെ മമ്മൂട്ടിയുമൊത്തുള്ള മൂന്നാമത്തെ ചിത്രമാണിത്.

Advertisements

ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് നടൻ രാജ്കിരൺ സർ ആണ് നായകൻ എന്നും താനിതിൽ വില്ലൻ ആണെന്നും മമ്മൂട്ടി പറയുന്നു. വളരെ പിശുക്കനായ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

ഒരു തമിഴനായി രാജ് കിരൺ ഈ ചിത്രത്തിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ നായിക ആയി എത്തുന്നത് പ്രശസ്ത നടി മീന ആണ്. ചിത്രത്തിന്റെ ഷൂട്ട് ഓഗസ്റ്റ് ഏഴ് മുതൽ ആരംഭിക്കും.നേരത്തെ അജയ് വാസുദേവ് ബോസ് എന്ന പേരിലുള്ള ഒരു ഫാൻ മെയ്ഡ് പോസ്റ്റർ പുറത്തു വിട്ടിരുന്നു.

എന്നാൽ ചിത്രത്തിന്റെ പേരോ മമ്മൂട്ടിയുടെ ലുക്കോ ഒഫീഷ്യൽ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു മാസ് ആക്ഷൻ ഫാമിലി ചിത്രമായിരിക്കുമിതെന്നാണ് അജയ് പറയുന്നത്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ്.

കസബ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള പ്രൊഡക്ഷൻ ബാനർ ആണ് ഗുഡ് വിൽ.

Advertisement