മലയാള സിനിമാ ആരാധകർ കാത്തിരിക്കുന്ന ചരിത്ര വിസ്മയമാണ് മാമാങ്കം. ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ കാത്തിരിപ്പിലാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിനായി.
ബ്രഹ്മാണ്ഡ ചിത്രമായി അണിയറയിൽ ഒരുങ്ങുന്ന സിനിമ നിലവിൽ അവസാന ഘട്ട ജോലികളിലാണുളളത്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് മാമാങ്കമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
മമ്മൂട്ടിയുടെ പ്രകടനം കാണാൻ കാത്തിരിപ്പിലാണ് ആരാധകർ. ചരിത്ര കഥ പറയുന്ന സിനിമയിൽ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നത്.
ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് സൂപ്പർതാര ചിത്രത്തിനായി കാത്തിരിക്കുന്നത്.
എല്ലാവരെയും പോലെ മാമാങ്കത്തിന്റെ ആവേശത്തിലാണ് മമ്മൂക്കയുമുളളത്. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി തുറന്നുപറഞ്ഞത്.
ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവസാന ഘട്ട ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് ചിത്രത്തെക്കുറിച്ച് സംസാരിച്ച് മെഗാസ്റ്റാർ എത്തിയിരുന്നത്.
മാമാങ്കത്തിലെ കഥാപാത്രമാണ് തന്നെ ആവേശം കൊളളിക്കുന്നതെന്ന് മമ്മൂക്ക പറയുന്നു. സിനിമയിലെ ചരിത്ര പ്രാധാന്യവും തന്നെ ആകർഷിച്ചിരുന്നു.
ധീരരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. ഇവരുടെ ജീവത്യാഗത്തിന്റെ കഥ പുതിയ തലമുറ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും സൂപ്പർ താരം പറയുന്നു.
പരാജയങ്ങളെക്കുറിച്ച് ഓർത്ത് താൻ വിഷമിക്കാറില്ലെന്നും അങ്ങനെ ചെയ്താൽ അത് തന്നെ ബാധിക്കുമെന്ന് അറിയാമെന്നും നടൻ പറയുന്നു.
പരാജയപ്പെട്ടാൽ മാത്രമേ വിജയിക്കാൻ സാധിക്കുകയുളളു. താരപരിവേഷം അത് നിങ്ങളിൽ നിർബന്ധിച്ച് ചാർത്തി നൽകുന്നതാണെന്നും മമ്മൂക്ക പറയുന്നു.
താരപരിവേഷം ഒരു പദവിയല്ല. അത് നിങ്ങൾ ആർജിച്ചെടുക്കുന്നതുമല്ല. അത് നിർബന്ധിച്ച് ഒരാളിന്മേൽ അടിച്ചേൽപ്പിക്കുന്നതാണ്. അതൊന്നും മനസിൽ വെയ്ക്കാതെ പ്രവർത്തിക്കണം.
ഒരു നടനാകണമെന്ന് ആദ്യം അഗ്രഹിച്ചെങ്കിലും യാദൃശ്ചികമായിട്ടാണ് പീന്നിട് വക്കീൽ പണിക്ക് പോയത്. എന്നാൽ സിനിമയിൽ എത്തുന്നതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ഒടുവിലാണ് ഒരു ചിത്രത്തിൽ അവസരം ലഭിച്ചത്. പിന്നീട് താൻ ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങൾ നടന്നു.
തെറ്റുകൾ കണ്ടെത്തിയാൽ മാത്രമേ ഒരു നടന് അവനെ തിരുത്താൻ സാധിക്കുകയുളളുവെന്നും മമ്മൂക്ക പറഞ്ഞു. നടൻമാർ എപ്പോഴും അവരെ കൂടുതൽ പരിഷ്‌കരിക്കാനായി ശ്രമിക്കണം. അഭിമുഖത്തിൽ മമ്മൂക്ക വ്യക്തമാക്കി.