മലയാള സിനിമ ഇനി അഹാന ഭരിക്കുമെന്ന് മാല പാർവതി, സംസ്ഥാന അവാർഡും ലഭിക്കും

29

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ലൂക്കയിലെ ഗംഭീരപ്രകടനത്തിന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് നടി അഹാന കൃഷ്ണ. ഇപ്പോഴിതാ നടി മാല പാർവതിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. അഹാന ഇനി സിനിമാ ഇൻഡസ്ട്രി ഭരിക്കുമെന്നും ഇക്കുറി സംസ്ഥാന അവാർഡ് അഹാനക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് പാർവതിയുടെ വാക്കുകൾ

ലൂക്ക കാണുന്നതിനുമുൻപ് എന്റെ പ്രസ്താവനയെ വിലയിരുത്തരുത്. അഹാന ഇനി സിനിമ ഇന്റസ്ട്രി ഭരിക്കും. എന്തൊരു പ്രകടനമാണ് ഈ വർഷത്തെ സംസ്ഥാന അവാർഡ് അഹാനക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisements

പല സുഹൃത്തുക്കൾ അയച്ചുനൽകിയ ഈ കുറിപ്പ് അക്ഷരാർത്ഥത്തിൽ അഹാനയുടെ മനസ്സ് കീഴടക്കികഴിഞ്ഞു. പാർവതിയുടെ വാക്കുകൾ ആണ് തന്റെ ആദ്യ അവാർഡെന്നും പറഞ്ഞറിയിക്കാവുന്നതിലും അധികം സന്തോഷമായെന്നുമാണ് അഹാന കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പത്തിലധികം ആളുകൾ എനിക്കീ സ്‌ക്രീൻഷോട്ട് അയച്ചുനൽകി. പറഞ്ഞറിയിക്കാവുന്നതിലും അധികം സന്തോഷമായിരുന്നു എനിക്ക്. ഞങ്ങൾ ഫെയ്‌സ്ബുക്കിൽ സുഹൃത്തുക്കളല്ലെങ്കിലും ഒരു ചിത്രത്തിനായി കുറച്ചുദിവസം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

അന്ന് ഫോൺ നമ്പറുകൾ പോലും കൈമാറിയില്ല. ഒരവാർഡ് കിട്ടുക എന്നാൽ എങ്ങനെയെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് ഈ പോസ്റ്റ് തന്നെ എന്റെ ആദ്യ അവാർഡ് ആയി കരുതുന്നു. എന്റെ അഭിനയം ഇഷ്ടപ്പെട്ടതിന് ഒരുപാട് നന്ദി. അതിനേക്കാളുപരി എന്നെ വിളിച്ച് സംസാരിച്ചതിൽ ഒത്തിരി സന്തോഷം. എന്റെ അഭിനയം ഇഷ്ടപ്പെട്ടതിനെക്കുറിച്ച് വളരെ എക്‌സൈറ്റഡ് ആയി സംസാരിച്ച ആ വാക്കുകൾ തന്നെ നിങ്ങളൊരു മികച്ച കലാകാരിയാണെന്നതിന്റെ തെളഴിവാണ്- അഹാന കുറിച്ചു.

Advertisement