മലയാളികളുടെ കല്ലുകൊണ്ടൊരു പെണ്ണ് വിജയശാന്തി വീണ്ടും സിനിമയിലേക്ക്, സുരേഷ് ഗോപിയുടെ നായിക മടങ്ങിയെത്തുന്നത് ശക്തമായ വേഷത്തിലൂടെ

47

കരുത്തുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളടക്കമുള്ള പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ തെന്നിന്ത്യൻ താര സുന്ദരിയായിരുന്നു വിജയശാന്തി. ഈ അന്യഭാഷക്കാരിയാ രണ്ടേ രണ്ട് മലയാള സിനിമകൊണ്ട് കേരളക്കരയെ മൊത്തം കൈയ്യിലെടുത്തിരുന്നു.

സൂപ്പർതാരം സുരേഷ് ഗോപി നായകനായ യുവതുർക്കി, ശക്തമായ സ്ത്രീപക്ഷ കഥപറഞ്ഞ കല്ലുകൊണ്ടൊരു പെണ്ണ് എന്നീ ചിത്രങ്ങളിലൂടെയാണ് വിജയശാന്തി മലയാളികളുടെ പ്രിയം നേടിയത്.

Advertisements

തെലുങ്ക് തമിഴ് സിനിമാ ലോകത്ത് ഒട്ടുമിക്ക എല്ലാ സൂപ്പർ താരങ്ങൾക്കുമൊപ്പവും അഭിനയിച്ച വിജയശാന്തി രാഷ്ടീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. പോലീസ് ലോക്കപ്പ്, കർത്തവ്യം എന്നീ തെലുങ്ക് ചിത്രങ്ങളിലെ വിജയശാന്തിയുടെ അഭിനയം ഇന്നും പ്രശംസിക്കുന്നവരുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം വിജയശാന്തി സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് വിജയശാന്തി തിരിച്ചെത്തുന്നത്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ.

രാഷ്ട്രീയത്തിൽ നിന്ന് വിജയശാന്തി അല്പം അകലം പാലിക്കുന്നു എന്ന് കേട്ടറിഞ്ഞപ്പോഴാണ് സംവിധായകൻ തിരക്കഥയുമായി നടിയെ ചെന്നു കണ്ടത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതോടെ വിജയശാന്തി സമ്മതം അറിയിക്കുകയായിരുന്നു.

ഇതറിഞ്ഞ പല സംവിധായകരും ശാന്തിയ്ക്ക് വേണ്ടി കഥ ഒരുക്കുന്ന തിരക്കിലാണത്രെ.എന്നാൽ തിരിച്ചുവരുന്ന നായികമാരെപ്പോലെ സാധാരണ അമ്മ വേഷങ്ങൾ ചെയ്യാൻ വിജയശാന്തി തയ്യാറല്ല. വളരെ ശക്തമായ പ്രാധാന്യമുള്ള വേഷം മാത്രമേ ചെയ്യൂ എന്ന തീരുമാനത്തിലാണത്രെ വിജയശാന്തി എന്നാണ് അറിയുന്നത്.

Advertisement