മറ്റുള്ളവരുമായി മത്സരിക്കാനില്ല: നിർണായക വെളിപ്പെടുത്തലുമായി മമ്മൂട്ടി

26

ജനങ്ങളെ സേവിക്കണമെങ്കിൽ രാഷ്ട്രീയത്തിലേക്ക് വരണമെന്നില്ലെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. ഐഎഎൻഎസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

Advertisements

ഒരിക്കലും രാഷ്ട്രീയത്തിൽ അതിയായ താൽപര്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും ജനങ്ങളെ സേവിക്കണമെങ്കിൽ രാഷ്ട്രീയത്തിലേക്ക് വരണമെന്നുമില്ലെന്നും താരം പറഞ്ഞു.

മറ്റുള്ളവരുമായി മത്സരിക്കാനില്ലെന്നും മമ്മൂട്ടി പറയുന്നു. ഒരാൾ അയാളോടുതന്നെയാണ് മത്സരിക്കേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. നേരത്തെയും തനിക്ക് രാഷ്ട്രീയ പ്രവേശനത്തിന് താൽപ്പര്യമില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

സിനിമയിൽ തന്നെ തുടരാനാണ് തന്റെ ഉദ്ദേശ്യമെന്നും സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. തെലുങ്ക് ചിത്രമായ യാത്രയുടെ പ്രചരണാർത്ഥം മാധ്യമങ്ങളോട് സംസാരിക്കുുന്നതിനിടെയായിരുന്നു അത്.

നിലവിൽ രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന മാമാങ്കമാണ് മറ്റൊരു ചിത്രം.

Advertisement