മമ്മൂട്ടി 7 ദിവസത്തെ ഡേറ്റ് കൊടുത്തു, മോഹൻലാലിന് തിരക്കായിരുന്നു: പതിനെട്ടാം പടിയിൽ സംഭവിച്ചത്

21

കഴിഞ്ഞ ദിവസം റിലീസായി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത യൂത്ത്ഫുൾ എന്റർടെയ്നർ പതിനെട്ടാം പടി. അതിഗംഭീര അഭിപ്രായമാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ സാന്നിധ്യം ഈ സിനിമയുടെ മാറ്റ് വർദ്ധിപ്പിക്കുന്നു.
ഏഴു ദിവസമാണ് മമ്മൂട്ടി ഈ സിനിമയ്ക്കായി ഡേറ്റ് നൽകിയത്. മമ്മൂട്ടിയുടെ പോർഷൻ ചിത്രീകരിക്കാനായി ക്ലബുകളും ഹോട്ടലുകളുമൊന്നും തക്കസമയത്ത് ലഭിച്ചില്ല. അങ്ങനെയാണ് അതിരപ്പള്ളിയിൽ മനോഹരമായ ഒരു സെറ്റ് ഒരുക്കുന്നത്. കിടിലൻ മേക്കോവറിലാണ് ഈ രംഗങ്ങളിൽ മമ്മൂട്ടി എത്തുന്നത്.
പതിനെട്ടാം പടി എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചത് വെറും ഏഴുദിവസം മാത്രമാണ്. ആ ദിവസങ്ങൾ വളരെ അമൂല്യമായിരുന്നു. പുതിയ ആളുകളോട് നമ്മുടെ ഇൻഡസ്ട്രിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ സിനിമയിൽ മമ്മൂട്ടിയുടെ സാന്നിധ്യം.
പുതിയ ചെറുപ്പക്കാർക്കൊപ്പം അഭിനയിക്കാൻ അദ്ദേഹം തയ്യാറായി എന്നതുതന്നെ നമ്മുടെ ഇൻഡസ്ട്രിയുടെ നൻമയെ ആണ് കാട്ടിത്തരുന്നത് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ശങ്കർ രാമകൃഷ്ണൻ വ്യക്തമാക്കുന്നു.
മോഹൻലാലിനും പതിനെട്ടാം പടി എന്ന പ്രൊജക്ടിനെപ്പറ്റി അറിവുള്ളതായിരുന്നു. ചില വലിയ പ്രൊജക്ടുകളുടെ ഭാഗമായി തിരക്കിലായതിനാലാണ് അദ്ദേഹത്തിന് ഈ സിനിമയിൽ അഭിനയിക്കാൻ കഴിയാതിരുന്നത്.
എന്നാൽ ഈ ചിത്രത്തിന്റെ കാര്യങ്ങൾ മോഹൻലാൽ കൃത്യമായി അന്വേഷിക്കുമായിരുന്നു എന്ന് ശങ്കർ രാമകൃഷ്ണൻ അഭിമുഖത്തിൽ പറയുന്നു.

Advertisement