മമ്മൂട്ടി അജയ് വാസുദേവ് ടീമിന്റെ ഹൈവോൾട്ടേജ് ആക്ഷൻ സിനിമ, കിടുക്കാച്ചി പേര് തീരുമാനമായി

23

മലയാളത്തിന്റെ മാസ് സിനിമകളോട് മമ്മൂട്ടിക്ക് പ്രത്യേക താൽപ്പര്യമുണ്ട്.

ഈ വർഷം തന്നെ ബ്രഹ്മാണ്ഡചിത്രം മധുരരാജ വൻ ഹിറ്റാക്കി മാറ്റിയ മമ്മൂട്ടി ഉടൻ തന്നെ മറ്റൊരു മാസ് സിനിമയിലേക്ക് കടക്കുകയാണ്.

Advertisements

അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി അജയ് വാസുദേവ് ടീമിന്റെ പുതിയ ചിത്രത്തിന് പോക്കിരി എന്ന് പേരിടാൻ പ്ലാനുള്ളതായി സൂചനകൾ ലഭിക്കുന്നു.

ഒരു ഹൈവോൾട്ടേജ് ആക്ഷൻ സിനിമയായിരിക്കും ഇത്. നവാഗതരായ ബിബിൻ മോഹനും അനീഷ് ഹമീദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

തമിഴ് ചിത്രമായ പോക്കിരിയുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നും ഉണ്ടായിരിക്കില്ല. ജൂലൈ 16ന് പ്രൊജക്ട് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ എറണാകുളമായിരിക്കുമെന്നും അറിയുന്നു.

രാജാധിരാജ, മാസ്റ്റർപീസ് എന്നിവയാണ് മമ്മൂട്ടി അജയ് വാസുദേവ് ടീമിലൊരുങ്ങിയ സൂപ്പർഹിറ്റുകൾ. ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്‌ബോൾ ഒരു മെഗാഹിറ്റിൽ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

Advertisement