മലയാള സിനിമയുടെ അഭിമാനമായ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി പേരന്‍പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലാണ് ട്രെയിലര്‍ പങ്കുവച്ചത്. സിനിമ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ പേരന്‍പിന്റെ റിലീസിനായി മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.
തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വെെകാരിക നിമിഷങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
അമുദന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ട്രെയിലറില്‍ വിസ്മയിപ്പിക്കുന്നുണ്ട്. സാധനയാണ് ചിത്രത്തില്‍ അമുദന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്.
പി.എല്‍ തേനപ്പന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സമുദ്രക്കനി അഞ്ജലി,അഞ്ജലി അമീര്‍ തുടങ്ങിയവരും വേഷമിടുന്നു. സംഗീത സംവീധാനം നിര്‍വഹിക്കുന്നത് യുവന്‍ശങ്കര്‍ രാജയാണ്. ഫെബ്രുവരിയില്‍ ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും.