സിനിമാരംഗത്തും മോഡലിംഗ് രംഗത്തും കായികരംഗത്തുമൊക്കെയയായി മീടൂ പോലെയുള്ള ക്യാംപെയിനുകൾ ശക്തമായതോടെ നിരവധി നടിമാരടക്കം നിരവധി പേരായിരുന്നു വെളിപ്പെടുത്തലകളുമായി എത്തിയത്.
തങ്ങൾ സിനിമയ്ക്കുള്ളിലും പുറത്തും നേരിടുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണെന്ന് തുറന്ന് പറയാൻ ഒരുപാട് പേർക്ക് കഴിഞ്ഞിരുന്നു. ഇത്രയും ശക്തമായ ക്യാംപെയിനുകൾ നിലനിൽക്കുമ്പോഴും നടിമാർക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങൾ തന്നെയാണ്.
അടുത്തിടെയാണ് നടി നേഹ സക്സേനയ്ക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് എട്ടിന്റെ പണിയായിരുന്നു നേഹ കൊടുത്തത്. ഇപ്പോഴിതാ നടി ഗായത്രി അരുണിനാണ് സമാനമായ അനുഭവം ഉണ്ടായിരിക്കുന്നത്. കാര്യങ്ങൾ രഹസ്യമായിരിക്കുമെന്നും മണിക്കൂറിനാണു രണ്ടു ലക്ഷമെന്നും യുവാവ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ നടിയുടെ മാസ് ഡയലോഗാണ് ശ്രദ്ധേയം. ഈ സന്ദേശം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഗായത്രി അയാളുടെ സഹോദരിയുടേയും അമ്മയുടേയും സുരക്ഷയ്ക്കായി പ്രാർഥനകളിൽ അവരെ ഓർക്കുമെന്നായിരുന്നു പ്രതികരിച്ചത്.
ഇതിനു പിന്നാലെ ഗായത്രിയ്ക്കു പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളെ എന്തും പറയാനുള്ള വേദിയാക്കി മാറ്റുന്നതിനെതിരെയും അസഭ്യമായി സന്ദേശങ്ങൾ അയക്കുന്നതിനെതിരെയും പ്രതിഷേധമുയർന്നു.
ഇതോടെ ഇയാളുടെ അക്കൗണ്ട് അപ്രത്യക്ഷമായി. കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സീരിയൽ താരം ഗായത്രി അരുൺ. വ്യക്തവും ശക്തവുമായ നിലപാടുകളുടെ പേരിൽ താരത്തിന് പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.