ബോളിവുഡ് യുവനടൻ വിക്കി കൗശലുമായി മലയാളി നടി മാളവിക മോഹൻ പൊരിഞ്ഞ പ്രണയത്തിൽ

36

മലയാളത്തിന്റെ ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെയാണ് പ്രശസ്ത ഛായാഗ്രാഹകനായ കെയു മോഹനന്റെ മകളായ മാളവിക അഭിനയ രംഗത്ത് എത്തിയത്. നിർണായകം, ഗ്രേറ്റ് ഫാദർ രജനീകാന്ത് ചിത്രം പേട്ട എന്നിവയാണ് മാളവിക അഭിനയിച്ച പ്രധാന സിനിമകൾ.

സോഷ്യൽ മീഡിയയിലും മാളവിക സജീവമാണ്. മാളവികയും ബോളിവുഡ് യുവനടൻ വിക്കിയും പ്രണയത്തിലാണെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും മാളവികയുടെ മുംബൈയിലെ വീട്ടിൽ വിക്കി എത്തിയ വീഡിയോയും പുറത്തു വന്നതോടെ പ്രണയ അഭ്യൂഹ വാർത്തകൾ ശക്തമായത്.

Advertisements

വിക്കി തന്റെ സഹോദരൻ സണ്ണി കൗശലിന്റെ ഒപ്പമാണ് മാളവികയുടെ വീട്ടിൽ എത്തിയത്. വിക്കിയും സണ്ണിയും മാളവികയുടെ സഹോദരനും ഭക്ഷണം കഴിക്കാനിരിക്കുന്ന വീഡിയോയാണ് വൈറലായത്. മറ്റുള്ളവർ ഭക്ഷണം കഴിക്കുമ്പോൾ വിക്കി മാളവികയുടെ അമ്മയ്ക്കൊപ്പമിരുന്ന് സംസാരിക്കുന്നതായാണ് വീഡിയോയിൽ. വീഡിയോ എടുക്കുന്നത് മാളവികയാണെന്നാണ് ആരാധകർ പറയുന്നത്.

വീഡിയോക്കൊപ്പം എടുത്ത ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മാളവികയും ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കിയിരുന്നു. എന്നാൽ വിക്കിയും സണ്ണിയും മാളവികയും സഹോദരൻ ആദിത്യ മോഹനനും ചെറുപ്പം മുതൽക്കെ കളിച്ചു വളർന്നവരാണെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നവരാണെന്നുമാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ പറയുന്നത്.

വിക്കി തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി മാളവികയുടെ വീട്ടിലെത്താറുണ്ടെന്നും ഭക്ഷണം കഴിക്കാറുണ്ടെന്നും അവർ പറയുന്നു.

Advertisement