മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി യുവതാരനിലയ്ക്ക് ഒപ്പം ഏറെ പ്രാധാന്യമുള്ള റോളിൽ എത്തുന്ന ചിത്രം പതിനെട്ടാം പടി നാളെ വെള്ളിയ്‌ഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. പതിനേഴിൽ നിന്ന് പതിനെട്ടിലേക്ക് എത്തുന്നവരുടെ കഥ പറയുന്ന സിനിമയിൽ ആരാണ് ജോൺ ഏബ്രഹാം പാലയ്ക്കൽ. ചെറുപ്പക്കാരുടെ ജീവിതത്തിലേക്ക് നിർണ്ണായകമായ സഹചര്യത്തിൽ കടന്നുവരുന്ന ഒരു കഥാപാത്രം.
ബുദ്ധിയ്ക്കും ഭ്രാന്തിനുമിടയിൽ ദൈവം വരച്ച ഒരു വര അതാണ് ജോൺ ഏബ്രഹാം പാലയ്ക്കൽ. വിചിത്രമായ സ്വഭാവസവിശേഷതകളും കാഴ്ച്ചപ്പാടുകളുമുള്ള ഒരു പ്രൊഫസർ. മമ്മൂട്ടി എന്ന നടന്റെ ഭാഷയ്ക്കും ശരീരഭാഷയ്ക്കും ഏറെ പ്രാധാന്യം നൽകിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയാ മണി അവതരിപ്പിക്കുന്ന ഗൗരി എന്ന മാധ്യമപ്രവർത്തകയാണ് പതിനെട്ടാം പടിയിലെ നായിക.
മമ്മൂട്ടിയ്ക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്ട്ട്.60 ലധികം പുതുമുഖങ്ങൾ പതിനെട്ടാം പടിയിൽ അണിനിരക്കുന്നുണ്ട്. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഏറെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കർ രാമകൃഷ്ണൻ പറയാൻ പോവുന്നതെന്നാണ് വിവരം. മാമാങ്കം, ഗാനഗന്ധർവ്വൻ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരേസമയം പുരോഗമിക്കുന്നത്