ബിലാൽ വീണ്ടുമെത്തുമ്പോൾ ബിഗ് ബിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ടു കാര്യങ്ങൾ

42

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ബിലാൽ ജോൺ കുരിശിങ്കൽ ആയി വീണ്ടും എത്തുകയാണ്. ബിഗ് ബി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് എത്തുന്നത്. ആരാധകർക്ക് വൻ പ്രതീക്ഷയാണ് ബിലാലിന്റെ രണ്ടാം വരവ് ഉണർത്തുന്നത്. ഈ വേളയിൽ ബിഗ് ബി എന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു നവ്യാനുഭവമായി ബിഗ് ബി മാറുകയായിരുന്നു. ബിഗ് ബി എന്ന പരീക്ഷണ ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം മലയാളത്തിലേക്ക് പരീക്ഷണ ചിത്രങ്ങളുടെ സാന്നിധ്യം വർധിച്ചു. പരീക്ഷണ ചിത്രങ്ങൾക്കു ഒരു തുടക്കം കുറിക്കുകയായിരുന്നു ബിഗ് ബി.

Advertisements

ബിഗ് ബി റിലീസ് ചെയ്തിട്ടു 10 വർഷങ്ങൾ തികഞ്ഞപ്പോൾ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുര ആരംഭിച്ചതായി ചിത്രത്തിന്റെ സംവിധായകനായ അമൽ നീരദ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന് നിരൂപക പ്രശംസ ഏറെ ലഭിച്ചെങ്കിലും പ്രേക്ഷക ശ്രദ്ധ ആദ്യ ദിനങ്ങളിൽ നേടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഗ്യാങ്സ്റ്റർ ബിലാലിനെ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

ബിലാൽ ഒരു കൾട്ട് കഥാപാത്രമായി മാറി. ഏപ്രിൽ 13 2007 റിലീസ് ആയ ഹിറ്റ് ചിത്രമായിരുന്നു ബിഗ്ബി. 100 ദിവസങ്ങളിൽ കൂടുതൽ ചിത്രം തിയേറ്ററിൽ കളിച്ചു. ചിത്രത്തിന്റെ പ്രേമേയവും ചിത്രീകരിച്ച രീതിയും വേറിട്ടതായിരുന്നു. പ്രേക്ഷകരെ അമ്പരിപ്പിച്ച ഒരു വ്യത്യസ്ഥത ചിത്രത്തിന് ഉണ്ടായിരുന്നു.

ബിഗ് ബി എന്ന ചിത്രം മികവുറ്റ ഒരുപിടി കലാകാരന്മാരെ മലയാളത്തിന് സംഭാവന ചെയ്തു. സംവിധായകനായ അമൽ നീരദ്, ഛായാഗ്രാഹകനായ സമീർ താഹീർ, ദേശിയ അവാർഡ് ലഭിച്ച എഡിറ്റർ വിവേക് ഹർഷൻ, സംഗീതം നൽകിയ ഗോപി സുന്ദർ എന്നിവരാണ് ആ പ്രതിഭകൾ.

മമ്മൂട്ടിയെ കൂടാതെ മനോജ് കെ ജയൻ, ബാല, നഫീസ അലി, മമത മോഹൻദാസ്, ലെന, ഇന്നസെന്റ്, പശുപതി, വിനായകൻ, വിജയരാഘവൻ, മണിയൻപിള്ള രാജു തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായി. ശ്രേയ ഘോഷാൽ ആദ്യമായി മലയാളത്തിൽ പാടിയത് ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനത്തിലൂടെ ആയിരുന്നു.

Advertisement