പണത്തിനു വേണ്ടി തുണി അഴിച്ചെന്ന് ഇനി പറയരുത്, വാങ്ങിയ പണം തിരിച്ച് നൽകി അമല പോൾ

46

ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാം ഒടുവിൽ അമല പോൾ നായികയായെത്തിയ ആടൈ എന്ന ചിത്രം തിയേറ്ററിലെത്തി. അമല പോളിന്റെ നഗ്‌നതാ പ്രദർശത്തോടെയാണ് ചിത്രം വിവാദമായത്. നഗ്‌നത കാണിച്ച് സിനിമയ്ക്ക് പ്രചരണം നേടുന്നു എന്നും, അമല പോൾ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി മാത്രമാണ് ഇത്തരം സിനിമകൾ ചെയ്യുന്നത് എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരം വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും അമല പോൾ മറുപടി നൽകിയിരിക്കുകയാണ്. ആടൈയ്ക്ക് വാങ്ങിയ പ്രതിഫലം അമല പോൾ തിരിച്ചു നൽകിയിരിക്കുകയാണ്. പ്രശസ്ത ട്രേഡ് അനലിസ്റ്റായ ശ്രീധരൻ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വിമർശനങ്ങൾ ഒഴിവാക്കാൻ അമല ചെയ്ത ഈ പ്രവൃത്തി പലരു പ്രശംസിക്കുന്നുണ്ട്. ഈ ചിത്രം അമലയുടെ ടേണിങ് പോയിന്റ് ആയിരിക്കും എന്നുള്ള വിലയിരുത്തലുകളുമുണ്ട്.

Advertisement