നീ ഇപ്പോൾ ആരുടെ കൂടെയാണെന്ന് ഞാൻ ചോദിക്കുന്നില്ലല്ലോ എന്റെ മകൾ എവിടെ എന്നല്ലേ ചോദിക്കുന്നത്: ബാലയുടെ ഫോൺ കോളിനെ കുറിച്ച് അമൃതാ സുരേഷ്

4497

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി കളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. അതേ പോലെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ ബാല. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിലും ആരാധകരുമെല്ലാം ആഘോഷിച്ചിരുന്നു.

എന്നാൽ പിന്നീട് ഇരുവരും പരസ്പരം ചേർന്നു പോകാൻ സാധിക്കില്ലെന്ന് ബോധ്യപ്പട്ടതോടെ പിരിയുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാദവും സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരിക്കുകയാണ്. ബാലയും അമൃതയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായിരിക്കുകയാണ്. യൂട്യൂബിലൂടേയും മറ്റും ഫോൺ സംഭാഷണം പ്രചരിക്കുകയാണ്.

Advertisements

എങ്ങനെയാണ് ഇത് പുറത്ത് വന്നതെന്ന് വ്യക്തമല്ല. പ്രചരിക്കുന്ന ഓഡിയോയിൽ ബാല തന്റെ മകളെ കാണണമെന്ന് അമൃതയോട് ആവശ്യപ്പെടുകയാണ്. ഞാൻ നിന്റെ അമ്മയെ വിളിച്ചിരുന്നു. പക്ഷെ കോൾ എടുത്തില്ലെന്നാണ് ബാല പറയുന്നത്. ഇതിന് മറുപടിയായി അവർ എന്തെങ്കിലും തിരക്കായിരിക്കും എന്ന് അമൃത പറയുന്നു.

ഇതോടെ എനിക്കെന്റെ മകളെ കാണണം എന്ന് ബാല വാശി പിടിക്കുന്നു. അങ്ങനെ പറയാൻ പറ്റില്ല. വിളിച്ചിട്ട് ഇപ്പോൾ കാണിക്കണം എന്നു പറഞ്ഞാൽ എനിക്ക് കാണിക്കാൻ പറ്റില്ലല്ലോ എന്ന് അമൃത ബാലയ്ക്ക് മറുപടി നൽകുന്നുണ്ട്. തുടർന്ന് ബാല കൂടുതൽ രോഷത്തോടെ സംസാരിക്കുന്നത് കേൾക്കാം.

നീ ഇപ്പോൾ ആരുടെ കൂടെയാണെന്ന് ഞാൻ ചോദിക്കുന്നില്ലല്ലോ. എന്റെ മകൾ എവിടെ എന്നല്ലേ ചോദിക്കുന്നത്. എനിക്കന്റെ മകളെ കാണണം. എന്തുകൊണ്ട് എന്റെ മകളെ കാണിക്കുന്നില്ല. എന്നാണ് ബാല പറയുന്നത്. ഇതിനിടെ അമൃത സംസാരിക്കുന്നുണ്ടെങ്കിലും അത് ബാലയുടെ സംസാരത്തിൽ തടസ്സപ്പെടുകയാണ്.

ഇതോടെ നിങ്ങൾ ആദ്യം മനസിലാക്കേണ്ടത് ഒന്നെങ്കിൽ നിങ്ങൾ സംസാരിക്കുക അല്ലെങ്കിൽ കേൾക്കുക എന്ന് അമൃത വ്യക്തമാക്കുന്നു. നീ നിന്റെ അമ്മയുടെ നമ്പർ അയക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ എന്റെ പക്കലുണ്ടായിരുന്നു. ഞാൻ വിളിച്ചു പക്ഷെ എടുത്തില്ല എന്നെ അവഗണിക്കുകയാണ്. എനിക്കെന്റെ മകളെ കാണണം.

എനിക്കെന്റ മകളെ വീഡിയോ കോളിൽ കാണാൻ സാധിക്കുമോ? എന്ന് ബാല അമൃതയോട് ചോദിക്കുന്നു. എനിക്കെന്റെ മകളെ കാണാൻ സാധിക്കുമോ എന്നാണ് ചോദ്യം. സാധിക്കുമോ ഇല്ലയോ? എന്ന് നടൻ ആവർത്തിക്കുന്നു. ഇതിന് സാധിക്കില്ലെന്നായിരുന്നു അമൃത നൽകിയ മറുപടി. ഓക്കെ സൂപ്പർ എന്നു പറഞ്ഞ ശേഷം ബാല ഫോൺ കട്ട് ചെയ്തു പോവുകയായിരുന്നു.

എന്നാൽ അതിന് പിന്നാലെ പ്രചരിക്കുന്ന വാർത്തകൾക്കും ഫോൺ കോളുകൾക്കും പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് അമൃത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രചരിക്കുന്നത് ഫോൺ കോളിന്റെ ഒരു ഭാഗം മാത്രമാണെന്നും തുടർന്ന് സംഭവിച്ചത് എന്താണെന്നും അമൃത പറയുന്നു.

ബാലയുടെ കോൾ വന്നതിന് പിന്നാലെ തന്നെ താൻ അമ്മയെ വിളിക്കുകയും തുടർന്ന് അമ്മ ബാലയെ തിരിച്ചു വിളിച്ചിരുന്നുവെന്നും എന്നാൽ ബാല ഫോൺ എടുത്തിരുന്നില്ലെന്നും അമൃത പറയുന്നു. ഒരുപാട് സങ്കടങ്ങളുണ്ടായി ജീവിതത്തിൽ ആർക്കും ഒരു പാപവും ചെയ്തിട്ടില്ല ബാല വിളിച്ചിരുന്ന സമയത്ത് മകൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു.

തുടർന്ന് മകളേയും കൊണ്ട് ബാലയുടെ വീഡിയോ കോളിനായി കാത്തിരുന്നുവെന്നും എന്നാൽ അത് സംഭവിച്ചില്ലെന്നും അമൃത പറയുന്നു. കാത്തിരിക്കുന്നതിനെ കുറിച്ചും മറ്റും ബാലയ്ക്ക് അയച്ച സന്ദേശങ്ങളും ഓഡിയോയും പുറത്ത് വിടുകയും ചെയ്തിട്ടുണ്ട് അമൃത. ഇതോടെ നിരവധി പേരാണ് അമൃതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Advertisement