പ്രമുഖ പോൺ താരത്തിനു പിറന്നാൾ ആശസയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ ഗോഡ് സെക്സ് ആൻഡ് ട്രൂത്ത് എന്ന വിവാദ ചിത്രത്തിലെ നായികയായമിയ മാൽകോവയ്ക്കാണ് രാം ഗോപാൽ വർമ്മ ആശംസയുമായി രംഗത്തെത്തിയത്. മിയയെ പോലെ സത്യസന്ധ്യയായ, കരുത്തയായ, ദൃഢനിശ്ചയമുള്ള മറ്റൊരു വ്യക്തിയെ താനിത് വരെ കണ്ടുമുട്ടിയിട്ടില്ലെന്ന് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.
നിന്റെ പിറന്നാൾ ദിനത്തിൽ എല്ലാവിധ സന്തോഷങ്ങളും നേരുന്നു. അതിന് ലളിതമായ ഒരു കാരണമേയുള്ളൂ. നിന്റെ വ്യക്തിത്വത്തിന്റെ എല്ലാവിധ കരുത്തും കൊണ്ട് ഏവർക്കും നീ സന്തോഷം നൽകികൊണ്ട് ഇരിക്കുന്നു. കൂടാതെ ദൈവത്തിന്റെയും ലൈംഗികതയുടെയും യഥാർത്ഥ സത്യം എന്തെന്ന് അവതരിപ്പിക്കുന്നതിലുള്ള നിന്റെ ദൃഢനിശ്ചയവും.
നിന്റെ ബാഹ്യസൗന്ദര്യമാണോ അതോ നിന്റെ ആന്തരിക സൗന്ദര്യമാണോ ഏറ്റവും മനോഹരം എന്ന് എനിക്ക് നിന്നോടൊപ്പം ജോലി ചെയ്ത നാളുകളിൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ ഇന്നെനിക്കറിയാം സൗന്ദര്യം എന്നാൽ ആന്തരികമോ ബാഹ്യമോ അല്ല മറിച്ച് വ്യക്തിത്വമാണ്.
നിന്നെ പോലെ സത്യസന്ധയായ, നിഷ്പക്ഷയായ, നിശ്ചയ ദാർഢ്യമുള്ള, കരുത്തയായ മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഈ ദിവസം ഒരുപാട് സന്തോഷം നേരുന്നു. ജന്മദിനാശംസകൾ രാംഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ചു.