യുവ നടൻ ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം കക്ഷി അമ്മിണി പിള്ള ചിരിപ്പിച്ചും ചിന്തിപ്പിച്ചും തിയേറ്ററുകളിൽ മുന്നേറുകയാണ്. നവാഗതനായ ദിൻജിത്ത് അയ്യത്താൻ ഓപി 160 18 കക്ഷി അമ്മിണി പിള്ളയുടെ ഫയൽ തുറന്നപ്പോൾ കേരളം ജനത ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പൂർണമായ ഒരു കുടുംബ ചിത്രമായ കക്ഷി അമ്മിണി പിള്ള ആരാധകരെ ചിരിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും കഴിയുന്നുണ്ട്. അമ്മിണി പിള്ള എന്ന കഥാപത്രത്തിൽ എത്തിയ അഹമ്മദ് സിദീഖിന്റെ പ്രകടനം പറയാതിരിക്കാൻ കഴിയില്ല. നായികമാരായി എത്തിയ ഷിബിലിയും അശ്വതി മനോഹറും തങ്ങളുടെ കഥാപാത്രത്തെ കൈയടക്കത്തോടെ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് കക്ഷി അമ്മിണി പിള്ള തിയേറ്ററിൽ പോയി കാണണം? ഒട്ടേറെ കാരങ്ങളങ്ങളുണ്ട്. വിവാഹവും വിവാഹ മോചനവും ഒട്ടും സിംപിൾ ആയ ഒരു കാര്യമല്ല. നിസാരമായ ചില കാര്യങ്ങൾ കൊണ്ട് വിവാഹ മോചനത്തിന് പുറപ്പെടുന്നവർ ഈ ചിത്രം നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. ബോഡി ഷെയിമിങ് നടത്തുന്നവർക്ക് ഇതൊരു മുഖത്തടിയാണ് ഈ ചിത്രം.
എല്ലാത്തിന്റെയും അടിസ്ഥാനം സ്‌നേഹവും പരസ്പരം കാണിക്കുന്ന ബഹുമാനവുമാണെന്ന് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നു. ഭാര്യ വണ്ണം കുടിയെന്ന പേരിലും കൂർക്കം വലിക്കുന്ന എന്ന പേരിലൊക്കെ കോടതിയിൽ സമീപിക്കുന്ന ബാലിശമായ ചില കഥാപത്രങ്ങൾ തെറ്റാണെന്ന് ചിത്രത്തിൽ പറയുന്നു. സ്വന്തം മുതൽ എടുപ്പിന് വേണ്ടി മറ്റുള്ളവന്റെ ജീവിതം വച്ച് കളിക്കുന്ന ഓരോ വക്കീലുമാർക്കും ഇതൊരു തിരിച്ചറിവാണ്.
മക്കൾ തന്നോളം ഒപ്പം വളർന്നാൽ അവരുടെ ജീവിതം അവരുടെ കൈകളിലേക്ക് വിട്ടുകൊടുക്കേണ്ടതാണ്. അല്ലാതെ സ്വാർത്ഥതക്ക് വേണ്ടി ഒരു മക്കളുടെ ബിജീവിതം കളയാതിരിക്കാൻ ഒരു മാതാപിതാക്കളെയും ഈ ചിത്രം സൂചിപ്പിക്കും. ഇന്നത്തെ കാലത്ത് അത്രത്തോളം പ്രസക്തിയുള്ള കഥയാണ് ഇത്. ചിന്തിക്കാനും ചിരിപ്പിക്കാനും ഒരുപോലെ സാധിക്കുന്ന ചിത്രം. നർമ്മത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം ദിൻജിത്ത് അയ്യത്താൻ എന്ന നവാഗത സംവിധായകനെയും മലയാളസിനിമയ്ക്ക് സംഭാവന ചെയ്യുന്നു. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ചിത്രം നിർമിക്കുന്നു. ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.
അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, അശ്വതി മനോഹരൻ, ഷിബില, സരസ ബാലുശേരി, എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലും അരുൺ മുരളീധരനും സംഗീതം നിർവഹിക്കുന്നു. ജേക്‌സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുൽ രമേശ്. ചിത്രസംയോജനം സൂരജ് ഇഎസ്.