നടൻ അർജുനെതിരെ ആരോപണം, വിവാഹ വാർത്ത നിഷേധിക്കൽ, ഇപ്പോൾ ഇതാ അമ്മയാകാനൊരുങ്ങി വിവാദ താരം ശ്രുതി ഹരിഹരൻ

47

തമിഴകത്തിന്റെ ആക്ഷൻ കിങ്ങ് നടൻ അർജുന് എതിരെ മീ ടൂ ആരോപണങ്ങൾ ഉന്നയിച്ചാണ് ശ്രുതി ഹരിഹരൻ വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോൾ അമ്മയാകുന്ന സന്തോഷം പുറത്ത് വിടുകയാണ് ശ്രുതി.

Advertisements

ഇൻസ്റ്റാഗ്രാമിലൂടെയാണ് ശ്രുതി വിവരം പുറത്തു വിട്ടത്. ബേബി ബംപ് കാണുന്ന വിധത്തിലുള്ള ചിത്രം ബ്ലർ ചെയ്ത് പോസ്റ്റ് ചെയ്ത ശ്രുതി തന്നെ സംബന്ധിച്ച് ഇത് പുതിയൊരു തുടക്കമാണെന്ന് കുറിച്ചു.

മീടൂ ക്യാമ്പയിന്റെ ഭാഗമായി നടൻ അർജുന് എതിരേ ശ്രുതി ലൈംഗികാരോപണം ഉന്നയിച്ചത് വലിയ ചർച്ചയായിരുന്നു. നിപുണന്റെ സെറ്റിൽ വച്ച് അർജുൻ മോശമായി പെരുമാറിയെന്നതായിരുന്നു പരാതി.

മീ ടൂ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ശ്രുതി വിവാഹിതയാണെന്ന കാര്യം പുറത്തറിയുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് മുൻപ് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം നിരസിച്ച് ശ്രുതി രംഗത്ത് വന്നതോടെ വിവാദം കെട്ടടങ്ങുകയായിരുന്നു.

വാർത്തകളിൽ സത്യമില്ലെന്നും താൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് എല്ലാവരോടും തുറന്ന് പറയുമെന്നും അന്ന് പറഞ്ഞു.

എന്നാൽ അർജുനെതിരേ പോലീസിൽ നൽകിയ പരാതിയിൽ ഭർത്താവിന്റെ പേര് രേഖപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്.

നടനും നർത്തകനുമായ രാംകുമാറാണ് ശ്രുതിയുടെ ഭർത്താവ്. മലയാളിയായ ശ്രുതി ഹരിഹരൻ സിനിമാ കമ്പനി എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സോളോ, നിപുണൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

Advertisement