ദളപതി മാത്രമല്ല മറ്റൊരു വമ്പൻ സൂപ്പർ ഹിറ്റ് ചിത്രവും ജയറാം ഉപേക്ഷിച്ചിരുന്നു: സംഭവം ഇങ്ങനെ

55

കുടുംബസദസ്സുകൾക്ക് പ്രിയങ്കരനായി വർഷങ്ങളായി മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് ജയറാം. നിരവധി ഹിറ്റ് ചിത്രങ്ങളിൽ മലയാളത്തിൽ നായകനായി അഭിനയിച്ച ജയറാം എന്ന നടന് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. അതേ സമയം, ജയറാം തന്നെ പിൻവാങ്ങിയ സിനിമകളും ഉണ്ട്.

അവയിൽ ഏറെ ഹിറ്റായി മാറിയ മണിരത്‌നം ചിത്രം ദളപതി ജയറാമിന് നഷ്ടമായ ഒരു മികച്ച അവസരമായിരുന്നു.മലയാളത്തിനു നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സിദ്ധിഖ് ലാൽ ടീം തന്റെ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗിൽ നായകനാക്കാനിരുന്നതും നടൻ ജയറാമിനെയായിരുന്നു.

Advertisements

ജയറാം മുകേഷ് ഇന്നസെന്റ് എന്നതായിരുന്നു ചിത്രത്തിലേക്കുള്ള സിദ്ധിഖ് ലാൽ ടീമിന്റെ ആദ്യ ഓപ്ഷൻ. എന്നാൽ ജയറാം ചിത്രത്തിൽ നിന്ന് പിന്മാറുകയും പകരക്കാരനായി അതുല്യ അഭിനേതാവ് കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായ്കുമാർ രംഗപ്രവേശം ചെയ്യുകയും ചെയ്തു.

ഹിറ്റ് ചിത്രമായ റാംജിറാവു സ്പീക്കിംഗിലെ നായക വേഷം നഷ്ടപ്പെടുത്തിയത് ജയറാമിനെ സംബന്ധിച്ച് വലിയ ഒരു നഷ്ടമാണ്. പത്മരാജന്റെ അപരൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞ ജയറാം എക്‌സ്പീരിയൻസ് ആയിട്ടുള്ള സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനാണ് ഏറെ ആഗ്രഹിച്ചിരുന്നത്,അത് കൊണ്ടാണ് നവാഗതരായ സിദ്ധിഖ് ലാലിനൊപ്പം ഒരു സിനിമ ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചത്.

അഭിനയം തുടങ്ങിയ നാൾ മുതൽ ഇന്നുവരെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജയറാം. ജനപ്രിയ നായകന്റെ റോളിൽ അനേകനാളുകൾ തുടർന്നിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. എന്നാൽ ഒരു കാലത്ത് തൊടുന്നതെല്ലാം സൂപ്പർഹിറ്റാക്കി മാറ്റിക്കൊണ്ടിരുന്ന ജയറാമിന് അടുത്ത കാലത്തായി പഴയതിന്റെ പകുതിപോലും ശോഭിക്കാൻ കഴിയുന്നില്ല

Advertisement