തെളിവുകൾ കെട്ടിച്ചമച്ചത്, മറ്റാർക്കോ വിരിച്ച വലയിൽ ചെന്നുവീണു; 60 ദിവസത്തെ ജയിൽ ജീവിതത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്നു

25

കേസിൽ കുടുങ്ങി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ജയിലിൽ പോകേണ്ട അവസ്ഥയെ കുറിച്ച് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. തന്നെ കുടുക്കാൻ ഉപയോഗിച്ച തെളിവുകളെല്ലാം കെട്ടി ചമച്ചതാണെന്നും മാറ്റാരെയോ കുടുക്കാൻ എറിഞ്ഞ വലയിൽ താൻ ചെന്നു വീണതാകാമെന്നും കൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറഞ്ഞു.

ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജിവിതത്തിൽ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതുദിവസത്തോളം ജയിലിൽ കഴിഞ്ഞു.

Advertisements

എനിക്ക് ആത്മവിശ്വാസം നൽകി എന്നെ കുടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയുമൊക്കെ കഥകൾ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാൽ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്ന തടവുകാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.’

‘വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. അപ്പോൾ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാൻ മുടി നീട്ടി വളർത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യർത്ഥിച്ചിട്ടും ജയിൽ സൂപ്രണ്ട് നിർബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങൾ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളർന്നു പോയി.

എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു. എന്നാൽ ജാമ്യം കിട്ടിയത് അറുപതു ദിവസം കഴിഞ്ഞാണ്. എന്നെ കുടുക്കാൻ ഉപയോഗിച്ച് തെളിവുകളെല്ലാം തന്നെ കെട്ടിച്ചമച്ചതായിരുന്നു. മറ്റാരെയാ കുടുക്കാൻ എറിഞ്ഞ വലയിൽ ഞാൻ ചെന്നുവീണതാവാനും സാധ്യതയുണ്ട്, എല്ലാം കോടതിയിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു ഷൈൻ പറഞ്ഞു.

Advertisement