ഓൺലൈനിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്താ തലക്കെട്ടോടുകൂടി പങ്കുവയ്ക്കുന്ന വാർത്തയ്ക്കെതിരെ ടോവിനോ തോമസ് പരസ്യമായി രംഗത്ത്. ടോവിനോയെ സംബന്ധിക്കുന്ന ഒരു വാർത്തയ്ക്ക് തെറ്റായ ഹെഡ്ലൈൻ കൊടുത്തതോട് കൂടിയാണ് ടോവിനോ തോമസ് തന്നെ റിപ്ലൈയുമായി രംഗത്തെത്തിയത്. സിനിമയിലെങ്കിൽ പറമ്പിൽ കിളച്ച് ജീവിക്കും എന്ന തലക്കെട്ടോടെ കൂടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒരു വാർത്ത പങ്കുവെച്ചത്. ഇതിനു താഴെയാണ് ടോവിനോ കമന്റുമായി രംഗത്ത് എത്തിയത്.
“ലേശം ഉളുപ്പ് വേണ്ടേ Asianet Newse???.. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാൻ പോവുന്നത് തന്നെയാണ് ! Shame on you Asianet News !!” എന്നായിരുന്നു ടോവിനോ തോമസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ നിന്നും കമൻറ് എത്തിയത്.
കമൻറ് ഇതിനോടൊപ്പം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുകയാണ്. തെറ്റിദ്ധാരണ പരമായ തലക്കെട്ടുകൾ കൊടുക്കുന്ന വാർത്ത മാധ്യമങ്ങൾക്കെതിരെ ശക്തമായ രംഗത്തുവന്ന ടോവിനോ തോമസിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ.