നയന്‍താരയെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമാണ് 2018. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയാണ് നയന്‍ താര ചിത്രങ്ങള്‍ മുന്നേറുന്നത്.
ആഗസ്ത് മാസത്തില്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും വമ്പന്‍ വിജയമാണ് നേടുന്നത്. തമിഴകത്തെ പല റെക്കോര്‍ഡുകളും നയന്‍താര തിരുത്തിയെഴുതുകയാണ്.
2019ലും കൈനിറയെ ചിത്രങ്ങളാണ് നയന്‍ താരക്കുള്ളത്. പല ചിത്രങ്ങളിലും നയന്‍താരയുടെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്. അതേ സമയം പ്രതിഫലക്കാര്യത്തില്‍ നയന്‍സ് പിടിച്ചുപറിക്കാരെ പോലെയാണെന്ന് ചില ആക്ഷേപം തമിഴകത്ത് ഉയരുന്നുണ്ട്.
എന്നാല്‍ ചിലരുടെ ഈ പ്രസ്താവനകള്‍ ശരിയല്ലെന്ന് നയന്‍താര. ഇതുവരെ ആരോടും പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ല. നിര്‍മാതാക്കള്‍ എന്റെ മാര്‍ക്കറ്റിന് അനുസരിച്ച് പണം നല്‍കുകയാണ് ചെയ്യുന്നത്.
പ്രതിഫലത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടാക്കുകയോ, അതിന്റെ പേരില്‍ ഏതെങ്കിലും സിനിമ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല. പലരും ഇത്ര രൂപ തരാമെന്ന് പറഞ്ഞാണ് ഡേറ്റ് ബുക്ക് ചെയ്യുന്നത്. മലയാളത്തില്‍ ഇവിടുത്തെ മാര്‍ക്കറ്റിന് അനുസരിച്ചാണ് പ്രതിഫലം കൈപ്പറ്റുന്നതെന്നും നയന്‍സ് പറയുന്നു.
തമിഴില്‍ നയന്‍താരയ്ക്ക് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും പ്രതിഫലമുണ്ട്. പക്ഷെ, മലയാളത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അവരുടെ പകുതി പോലും പ്രതിഫലം വാങ്ങാറില്ലെന്നാണ് അറിവ്.
അതേ സമയം 2019ല്‍ റിലീസ് ചെയ്യുമെന്ന് കരുതുന്ന നയന്‍താര ചിത്രം വിശ്വാസമാണ്. അജിത്ത് നായകനാവുന്ന ചിത്രം പൊങ്കലിനെത്തും. അജിത്തിന്റെ കഴിഞ്ഞ ചിത്രങ്ങളായ വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിനോടൊപ്പം നാലാം തവണയാണ് നയന്‍താര ഒരുമിക്കുന്നത്.