മലയാള സിനിമയിൽ ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ നായികയായി മിന്നുന്ന താരമാണ് സനുഷ സന്തോഷ്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുന്നുണ്ട്.
അടുത്തിടെ സനുഷ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ നിമിഷങ്ങൾക്കകം വൈറലായി തീർന്നിരുന്നു.
ഫോട്ടോയിൽ സനുഷയ്‌ക്കൊപ്പം ഉള്ളത് തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്. ഇതിനു സനുഷ നൽകിയിരിക്കുന്ന ക്യാപ്ഷനും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് തന്നോടൊപ്പം ഡേറ്റിംഗിന് താത്പര്യമുണ്ടോ?
എന്നാണ് സനുഷ കുറിച്ചത്. തന്റെ പുതിയ ചിത്രമായ് ഡിയർ കോമ്രേഡിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ട കേരളത്തിൽ എത്തിയിരുന്നു. ഈ സമയത്തെടുത്ത ഫോട്ടോയാകാമെന്നാണ് ആരാധകർ പറയുന്നത്.
അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും താരം കുറിച്ചിരുന്നു. തന്നോടൊപ്പം ഡേറ്റിംഗിന് താൽപര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം.
ഇത് കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ചിലർ സനുഷയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.