മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായും ഗായികയായും നടിയായും തിളങ്ങുന്ന താരമാണ് റിമി ടോമി. താരം അടുത്തിടെ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. കുട്ടിയായിരിക്കുമ്പോൾ തന്നെ തട്ടി ക്കൊണ്ടുപോകാൻ ശ്രമം നടന്നതായി റിമി ടോമി ഒരു ചാനൽ പരിപാടിയിൽ തുറന്നു പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ പിതാവിന്റെ സുഹൃത്ത് കണ്ടതിനാലാണ് അന്നാ താൻ രക്ഷപ്പെട്ടതെന്നാണ് റിമി ടോമി പറയുന്നത്. ഒരു ഷോയിൽ പങ്കെടുത്ത ഒരു മത്സരാർഥി കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചപ്പോഴായിരുന്നു റിമി തന്റെ അനുഭവം പങ്കുവച്ചത്. ചിത്രത്തിലെ കഥയ്ക്ക് സമാനമായ അനുഭവം കുഞ്ഞുപ്രായത്തിൽ തനിക്ക് ഉണ്ടായിട്ടുണ്ടെന്നു റിമി പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഊട്ടിയിൽ താമസിച്ചിരുന്ന കാലത്തായിരുന്നു അത്. പപ്പ മിലിട്ടറിയിലായതിനാൽ ഞങ്ങൾ പലയിടങ്ങളിലും താമസിച്ചിട്ടുണ്ട്. അങ്ങനെ ഊട്ടിയിൽ താമസിക്കുമ്പോഴായിരുന്നു ആ സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഭിക്ഷാടകനായ ഒരാൾ അവിടെ വന്ന് എന്നെ വിളിച്ചു.
ഞാൻ പിന്നാലെ പോയി. എന്നിട്ട് ഒരു വെയിറ്റിങ് ഷെഡ്ഡിൽ നിൽക്കുമ്ബോൾ പപ്പയുടെ കൂട്ടുകാരൻ കണ്ടു. എന്നെ മനസ്സിലായതിനാൽ അദ്ദേഹം വീട്ടിലെത്തിച്ചു. അല്ലെങ്കിൽ അന്നേ അവർ ചാക്കിൽ കെട്ടി കൊണ്ടു പോകുമായിരുന്നു എന്നായിരുന്നു റിമി വ്യക്തമാക്കിയത്.
ജനപ്രിയ നായിൻ ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ മീശമാധവനിലെ വിദ്യാസാഗർ സംഗീതം പകർന്ന ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനം ശങ്കർ മഹാദേവനൊപ്പം പാടിക്കൊണ്ടാണ് റിമി മലയാള ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ചത്. അവിടുന്നിങ്ങോട്ട് വളരെ അധികം പാട്ടുകൾ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി പാടി.
സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഇപ്പോൾ ഏഷ്യാനെറ്റ്, മഴവിൽ മനോരമ തുടങ്ങി വിവിധ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു.
5 സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളിൽ അഭിനയിച്ചു. കൂടാതെ ബൽറാം വിഎസ് താരാദാസ്, കാര്യസ്ഥൻ തുടങ്ങിയ ചിത്രങ്ങളിലെ ചില ഗാന രംഗങ്ങളിലും റിമി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.