ഒന്നിനൊന്നു വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാൻ ടോവിനോ തോമസ് എന്ന യുവനടന് കഴിഞ്ഞത് ചുരുങ്ങിയ കാലം കൊണ്ടാണ്.
എന്നാൽ പഠിച്ചുനേടിയ ജോലി ഉപേക്ഷിച്ച് സിനിമാനടനാകാൻ ഇറങ്ങിത്തിരിക്കുമ്ബോൾ കൈമുതലായുണ്ടായിരുന്നത് സൗഹൃദങ്ങൾ മാത്രമായിരുന്നുവെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ടോവിനോ പങ്കുവയ്ക്കുന്നു.
ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിനിമാചിത്രീകരണങ്ങൾ കാണാൻ അച്ഛന്റെ വിരലിൽ തൂങ്ങി പോയ കുട്ടിക്കാലം ഇന്നും ഓർമയിലുണ്ടെന്നു താരം പറയുന്നു. ഈ സിനിമയിലെ നായകനെപ്പോലെ ഒറ്റമുറിയിൽ കഴിഞ്ഞും തട്ടുകടകളിൽനിന്ന് ഭക്ഷണം കഴിച്ചും സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടിരുന്ന നാളുകൾ കുറച്ചുവർഷങ്ങൾ മുമ്പുവരെയുള്ള തന്റെ ജീവിതം തന്നെയായിരുന്നുവെന്ന് ടോവിനോ പറയുന്നു.
തന്റെ പുതിയ ചിത്രമായ ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇത് പങ്കുവച്ചത്.