തട്ടീംമുട്ടീം പരമ്പരയിലെ വാസവദത്ത മനീഷയുടെ മകൾ ഇനി ഐപിഎസ് ഓഫീസർ; സംഭവം ഇങ്ങനെ, സന്തോഷത്തിൽ ആരാധകർ

228

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് തട്ടീംമുട്ടീം. ഈ പരമ്പരപോലെ തന്നെ ഇതിലെ കതാപാത്രങ്ങളും അതവതരിപ്പിക്കുന്ന താരങ്ങളും എല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

അതേ പോലെ തട്ടീംമുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മനീഷ സുബ്രമണ്യൻ. വാസവദത്ത എന്ന അമ്മായിയമ്മയായിട്ടാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇതുവരെ കണ്ട അമ്മായിയമ്മമാരിൽ നിന്ന് ഏറെ വ്യത്യസ്തയാണ് വാസവദത്ത.

Advertisements

അതിനാൽ തന്നെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു . ചെറിയ സമയത്തിനുള്ളിൽ തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാൻ നടിക്ക് കഴിഞ്ഞു. ഇപ്പോഴിതാ മനീഷയ്ക്ക് പിന്നാലെ മകളും അഭിനയരംഗത്തേയ്ക്ക് ചുവട് വയ്ക്കുകയാണ്.

മനീഷ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മഴവില്ല് മനോരമയിലൂടെയാണ് മകൾ നീരദ ഷീൻ അഭിനയത്തിൽ ചുവട് വയ്ക്കുന്നത്. ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐപിഎസ് എന്ന കഥാപാത്രത്തെയാണ് നീരദ അവതരിപ്പിക്കുന്നത്.

ആരാധകരുമായി ഈ വിശേഷം പങ്കുവച്ചത് മനീഷ തന്നെയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ

പ്രിയരെ, വീണ്ടും ഒരു സന്തോഷ വർത്തമാനം. ന്റെ മകൾ നീരദ ഷീൻ ‘മഴവിൽ മനോരമ’യിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐപിഎസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിൽ മനീഷ പറയുന്നു.

താരരാജാവ് മോഹൻലാലിനെ നായകനാക്കി ബ്ലസ്സെി ഒരുക്കിയ തന്മാത്ര എന്ന സിനിമയിലൂടെ ആയിരുന്നു മനീഷ അഭിനയ രംഗത്തേക്ക് എത്തിയത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മനീഷ. മുപ്പതോളം സിനിമകളിൽ പാടുകയു നിരവധി സ്റ്റേജ് ഷോകളിൽ പാടിയിട്ടുമുണ്ട്.

ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മനീഷയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്.

Advertisement