ജഗതി വീണ്ടും സിനിമയിൽ സജീവമാകുന്നു, സിബിഐ ഡയറിക്കുറിന്റെ അഞ്ചാം ഭാഗത്തിൽ എത്തുന്നത് മികച്ച റോളിൽ

26

ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന താരമാണ് . തന്റെ തനതായ ഹാസ്യശൈലിയിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരം കൂടിയാണ് ജഗതി.

വാഹനാപകടത്തെ തുടർന്ന് വിശ്രമത്തിലായ താരം എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നേരത്തെ മകൻ രാജ്കുമാർ തുടങ്ങിയ കമ്പനിയുടെ പരസ്യചിത്രത്തിലൂടെ ജഗതി ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.

Advertisements

തുടർന്ന് ജഗതിയുടെ സുഹൃത്തായ ശരത്ത്ചന്ദ്രൻ നായർ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. കൂടാതെ സിബിഐ ഡയറിക്കുറിന്റെ അഞ്ചാം ഭാഗത്തിലും ജഗതി അഭിനയിക്കുന്നുണ്ട്. സിനിമയിലേക്ക് സജീവമായി കൊണ്ടുവരാനാണ് തീരുമാനം. സിനിമയിലേക്ക് തിരിച്ച് വരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അത് പപ്പയുടെ ആരോഗ്യത്തിന് ഗുണകരമാവുമെന്ന് ജഗതിയുടെ മകൻ രാജ്കുമാർ പറഞ്ഞു.

Advertisement