ചിത്രം വളരെ റിയലിസ്റ്റിക്കായി കഥ പറയുന്നു, ഉണ്ടയ്ക്ക് നൂറിൽ നൂറ് മാർക്ക് നൽകി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

34

ഖാലിദ് റഹമാൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം ഉണ്ട കാണാൻ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും സംഘവും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചത്തീസ്ഗണ്ഡിലേക്ക് പോവുന്ന കേരള പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ സിനിമ കണ്ടിറങ്ങിയ ഡിജിപി നൂറിൽ നൂറ് മാർക്കാണ് നൽകിയത്.

Advertisements

തിരുവനന്തപുരം ന്യൂ തീയ്യറ്ററിലായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക ഷോ ഒരുക്കിയത്.

എന്നാൽ സിനിമയിലെ സാഹചര്യമാണോ ഇത്തരം ജോലിക്ക് പോവുന്ന ഉദ്യോഗസ്ഥർ സമാനമായ സാചര്യങ്ങൾ നേരിടുമോ എന്ന ചോദ്യത്തിന് ചില സാഹചര്യങ്ങൾ തിരിച്ചടിയാവാറുണ്ടെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.

ഒട്ടും നാടകീയമല്ലാതെ യഥാർഥ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് ഉണ്ട. ഇത്തരം സാഹചര്യങ്ങളിൽ ഓൺ ദി സ്‌പോട്ട് തീരുമാനങ്ങൾ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

വളരെ റിയലിസ്റ്റിക്കായാണ് ചിത്രം കഥ പറയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന യഥാർഥ സംഭവങ്ങളാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നതെന്നും ബെഹ്റ അഭിപ്രായപ്പെട്ടു.

എന്നാൽ തങ്ങളുടെ അനുഭവങ്ങളുായി സിനിമയ്ക്ക് ഏറെ സാമ്യമുണ്ടെന്ന് മറ്റ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഇതൊക്കെ തന്നെയാണ് നടക്കുന്നതെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിക്കടയിൽ ഇത് സാധാരണമാണെന്നും അവർ പറയുന്നു. ഖാലിദ് റഹമാൻ സംവിധാനം ചെയ്ത ചിത്രത്തിൽ സബ് ഇൻസ്പെക്ടർ മണികണ്ഠൻ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി വേഷമിടുന്നത്.

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ തുടങ്ങിയവർക്കൊപ്പം ദിലീഷ് പോത്തൻ, അലൻസിയർ തുടങ്ങിയവരും ഉണ്ടയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisement