ചാക്കോച്ചന്റെ ഇസ്ഹാഖിന് മാമോദീസ; മനം കവർന്ന് ദിലീപും കാവ്യാ മാധവനും, വീഡിയോ

18

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങ് താരനിബിഢമായി നടന്നു. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ വച്ചാണ് മാമോദീസ ചടങ്ങ് നടന്നത്. മലയാള സിനിമയിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

ജനപ്രിയ നടൻ ദിലീപും, ഭാര്യ കാവ്യാ മാധവനും ചടങ്ങിൽ സന്നിഹിതരായിരുന്നു. പള്ളിയിൽ നേരിട്ടെത്തിയാണ് ഇരുവരും ആശംസകൾ അറിയിച്ചത്. നിർമ്മാതാക്കളായ ആന്റോ ജോസഫ്, ആൽവിൻ ആന്റണി, നടൻ വിനീത് എന്നിവരും ചടങ്ങിന്റെ ഭാഗമായി.

Advertisements

തുടർന്ന് വൈകിട്ട് നടന്ന റിസപ്ഷനിൽ മമ്മൂട്ടി, ദുൽക്കർ തുടങ്ങി വലിയ താരനിരയാണ് എത്തിയത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇസ്ഹാഖ് എന്നാണ് കുട്ടിയുടെ പേര്.

Advertisement