മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരവും നർത്തകിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്കടോക്ക് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിലെ സുപ്പർ താരമായി മാറിയിരുന്നു സൗഭാഗ്യ.
അമ്മയുടെ ശിഷ്യനും നർത്തകനും അഭിനേതാവുമായ അർജുൻ സോമശേഖരനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഇപ്പോഴിതാ സൗഭാഗ്യയും അർജുനും ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്. മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പുതിയൊരാൾ കൂടി വൈകാതെ എത്തുമെന്ന കാര്യം താരങ്ങൾ പുറംലോകത്തെ അറിയിച്ചത്.
ഇപ്പോഴിതാ ഗർഭകാലത്തിന്റെ അഞ്ചാം മാസത്തിലാണ് സൗഭാഗ്യ. കുഞ്ഞിന്റെ വരവ് കാത്തിരിക്കുന്നതിന് ഒപ്പം കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി എത്തിയ വിവരം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരദമ്പതികൾ. ഈ സമയത്തും തനിക്കേറ്റവും സന്തോഷം തരുന്നതിനെ കുറിച്ചും പെറ്റ്സിനൊപ്പമുള്ള ജീവിതത്തെ കുറിച്ചും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് അർജനും സൗഭാഗ്യയും തുറന്നു പറയുന്നത്.
ഗർഭകാലം അടിപൊളി ആയിട്ടുണ്ട് പെറ്റ്‌സിന്റെ കൂടെയുള്ള ജീവിതവും അടിപൊളിയാണ്. എന്റെ കുറേ സമയം ഇവരും എടുക്കുന്നുണ്ട്. പൊതുവെ ഉണ്ടാവുന്ന അസ്വസ്ഥതകളെല്ലാം ഒരുപരിധി വരെ കുറച്ചത് ഇവരാണ്. നല്ല ലൈഫാണ്. 5ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ.
പെറ്റ്‌സ് വേണ്ടെന്ന് എന്നോടും ഡോക്ടർ പറഞ്ഞിരുന്നു. പെറ്റ്‌സിനെ മാറ്റി നിർത്തിയുള്ള ഒരു ജീവിതം എനിക്ക് ആലോചിക്കാനേ പറ്റില്ല, ഇവരാണ് എല്ലാം. അത് ഡോക്ടറിനും മനസ്സിലായതായി സൗഭാഗ്യ പറയുന്നു. വീട്ടിലേക്ക് പുതിയതായി വന്ന പെറ്റിനെ കൂടി സൗഭാഗ്യയും അർജുനും പരിചയപെടുത്തി. ഈ വീട്ടിൽ ഇനി എത്തുന്ന അതിഥി ഞങ്ങളുടെ കുഞ്ഞായിരിക്കും എന്നാണ് എല്ലാവരും കരുതിയത്.
അതിനിടയിലാണ് കെയ്ൻ കോർസോയ്ക്ക് ഗേൾ ഫ്രണ്ട് എത്തിയത്. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ആദ്യമൊരു പെറ്റിനെ കിട്ടിയത്. അതൊരു പഗ്ഗ് ആയിരുന്നു. പിന്നീടത് ഏഴെണ്ണമായി. പിന്നെയൊരു പഗ്ഗ് ഫാമിലിയായി.
ഡോഗിനെ വളർത്തുന്നത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. അർജുൻ ചേട്ടനെ പരിചയ പെട്ടതോടെയാണ് അതേ കുറിച്ച് മനസ്സിലാക്കിയത്. ഡോഗിനെ പരിശീലിപ്പിക്കുന്നതൊക്കെ ഏറെ പ്രധാനപ്പെട്ടത് ആണെന്നാണ് അർജുനും പറയുന്നത്. ഇപ്പോൾ വീട്ടിൽ 7 ഡോഗുണ്ട്. എല്ലാത്തിനെയും വളർത്താൻ എനിക്ക് ഇഷ്ടമാണ്.
ഞാനും സഹോദരനും തമ്മിൽ 16 വയസിന്റെ വ്യത്യാസമുണ്ട്. ചെറുപ്പത്തിൽ എന്നെ അങ്ങനെ പുറത്തു വിടാറില്ലായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്‌ബോഴാണ് ഒരു ഡോബർമാനെ വാങ്ങിച്ച് തന്നത്. വീട്ടുകാർക്ക് അത്ര പാഷനൊന്നും അല്ലായിരുന്നു. എങ്കിലും എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് അവർ സമ്മതിച്ച് തന്നു.
സൗഭാഗ്യ ഗർഭിണിയായ സമയത്തും ഡോഗിനെ വേണമെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നു. അങ്ങനെയാണ് പുതിയ ആളെത്തിയത്. അതോടെ ഒരുപാട് മാറി. ഞങ്ങളെത്ര കാലം ജീവനോടെ ഉണ്ടാവുമോ അത്രയും കാലം പട്ടിയെ വളർത്തണം. അതാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ ഫ്രണ്ട്‌സ് ഗ്യാങ്ങിലുള്ളവർക്കെല്ലാം ബൈക്ക്, ഡോഗ്‌സ് ക്രേസുണ്ട്.
പുതിയ ഡോഗിനെ മേടിക്കുമ്‌ബോൾ സുഹൃത്തുക്കളൊക്കെ അഭിപ്രായം ചോദിക്കാറുണ്ട്. രണ്ടാളുടെയും ഇഷ്ടങ്ങൾ ഒരേ വഴിയിലാണെന്ന് അറിഞ്ഞപ്പോഴാണ് ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. ആനിമൽസിനെ വളർത്താൻ സമ്മതിക്കണം എന്നായിരുന്നു ഞാൻ പറഞ്ഞതെന്നും സൗഭാഗ്യ പറയുന്നു.