കൂടെ അഭിനയിച്ച ചിലരോട് അങ്ങനെ തോന്നിയിട്ടുണ്ട്, ഇത്തരം വികാരങ്ങൾ സാധാരണമാണെന്നും രാധികാ ആപ്‌തെ

41

ഒളിയും മറയുമില്ലാതെ തന്റെ അഭിപ്രായങ്ങൾ എവിടെയും വെട്ടിത്തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് രാധിക ആപ്‌തെ. അഭിനയത്തിൻെ കാര്യത്തിലും രാധികയ്ക്ക് യാതൊരു നിബന്ധനകളും പരിധിയുമില്ല. കഥാപാത്രത്തിന് വേണ്ടി നഗ്നയാവാനും തയാറാണ്. അങ്ങനെ ചെയ്തിട്ടുമുണ്ട്. വീണ്ടുമൊരു അഭിമുഖത്തിനിടെ രാധിക നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ഓൺലൈൻ ലോകത്ത് വൈറലാകുന്നത്.

Advertisements

നേഹ ധൂപിയ നടത്തിയ അഭിമുഖത്തിൽ സംസാരിക്കവെ, കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ടെന്ന് രാധിക ആപ്‌തെ വെളിപ്പെടുത്തി. റൊമാന്റിക് രംഗങ്ങൾ ചെയ്യുമ്പോൾ സ്വയം ഏതെങ്കിലും വികാരങ്ങൾ കൂട്ടിച്ചേർക്കാറുണ്ടോ എന്നായിരുന്നു ചോദ്യം. തീർച്ചയായും, അത് വളരെ സാധാരണമാണെന്ന് ഒട്ടും ആലോചിക്കാതെ രാധിക പറഞ്ഞു.

അത്തരം ചില അനുഭവങ്ങൾ എന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. വികാരങ്ങളില്ലാതെ അഭിനയിക്കുക പ്രയാസമാണ്. അപ്പോഴാണ് ആ രംഗം നാച്വറലായി തോന്നുന്നത്. ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുമുണ്ട്.

അവരൊക്കെ എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു രാധിക ആപ്‌തെ പറഞ്ഞു. ഹരം എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചതിലൂടെയാണ് രാധിക ആപ്‌തെ എന്ന നടിയെ മലയാളികൾക്ക് പരിചയം.

പിന്നീട് കബാലി എന്ന ചിത്രത്തിൽ രജനികാന്തിനും നായികയയതോടെ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് രാധികയ്ക്ക് ഒരു താരപരിവേഷം കിട്ടി. എന്നാൽ ഒരു സൂപ്പർസ്റ്റാറിന്റെ നിഴലിലൊതുങ്ങുന്ന നായികയല്ല താനെന്ന് രാധിക ആപ്‌തെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെ തെളിയിച്ചു..

Advertisement