കിരീടത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാൽ ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്: ലാലേട്ടന്റെ സൂപ്പർ ക്ലാസിക് മൂവിയെ കുറിച്ച് പ്രമുഖ സംവിധായകൻ

87

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസ് സൂപ്പർഹിറ്റുരളിൽ ഒന്നായിരുന്നു ലോഹിതദാസിന്റെ രചനയിൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ ഒരുക്കിയ കിരീടം എന്ന സിനിമ. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഈ ടീമിന്റെ തന്നെ മറ്റൊരു ക്ലാസിക് മൂവിയായ ദശരഥം എന്ന സിനിമ ചെയ്യാനുള്ള ആലോചന ഉണ്ടായതെന്ന് സംവിധായകൻ സിബി മലയിൽ.

കിരീടം വമ്പൻ വിജയമായതിന് പിന്നാലെ സിബി മലയിൽ ലോഹിതദാസിന്റെ രചനയിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ദശരഥം. ദ ക്യൂവിന് നൽകിയ ആഭിമുഖത്തിൽ ആണ് സിബി മലയിൽ ദശരഥം, തനിയാവർത്തനം, ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകളെക്കുറിച്ച് സംസാരിക്കുന്നത്.

Advertisements

മഹർഷി മാത്യൂസ് എന്ന ജോഷി സാറിന്റെ ചിത്രമായിരുന്നു ആദ്യം ചെയ്യാനിരുന്നത്. ആ പ്രൊജക്ട് നടക്കില്ല അതിന് പകരം ദശരഥം നമ്മുക്ക് ചെയ്തൂടേ ഇവർക്ക് വേണ്ടി എന്ന് ലാൽ ആണ് കിരീടത്തിന്റെ ലൊക്കേഷനിൽ വച്ച് ചോദിക്കുന്നത്.

കിരീടം എന്ന സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദശരഥത്തിന്റെ കഥ തീരുമാനിക്കപ്പെട്ടിരുന്നു. സിനിമ ചെയ്യാനായി മോഹൻലാൽ ആണ് ആവശ്യപ്പെട്ടത്. പത്തോളം സിനിമകൾ ഒരുമിച്ച് അനൗൺസ് ചെയ്ത് ലോഞ്ച് ചെയ്യാൻ ന്യൂ സാഗാ ഫിലിം എന്ന കമ്പനി അന്ന് തീരുമാനിച്ചിരുന്നു.

അന്നത്തെ പ്രധാന സംവിധായകരെ ഉൾപ്പെടുത്തി പത്ത് സിനിമകൾ എന്നായിരുന്നു അവരുടെ പ്ലാൻ. എന്റെ സിനിമ അന്ന് ഏഴാമത്തെ പ്രൊജക്ടായിരുന്നു. അതൊരു കമ്മിറ്റ്മെന്റ് എന്ന നിലയ്ക്ക് ആയിരുന്നില്ല. മമ്മൂട്ടിയോ മോഹൻലാലോ ആയിരുന്നു മിക്ക പ്രൊജക്ടുകളിലും.

ജോഷി സാറായിരുന്നു അന്ന് ഏറ്റവും മാർക്കറ്റ് വാല്യു ഉള്ള ഡയറക്ടർ. മഹർഷി മാത്യൂസ് എന്ന ജോഷി സാറിന്റെ ചിത്രമായിരുന്നു ആദ്യം ചെയ്യാനിരുന്നത്. ആ പ്രൊജക്ട് നടക്കില്ല അതിന് പകരം ദശരഥം നമ്മുക്ക് ചെയ്തൂടേ ഇവർക്ക് വേണ്ടി എന്ന് ലാൽ ആണ് കിരീടത്തിന്റെ ലൊക്കേഷനിൽ വച്ച് ചോദിക്കുന്നത്.

ഹിസ്ഹൈനസ് അബ്ദുള്ളയുടെയും കഥയും ദശരഥത്തിന്റെ കഥയുമാണ് അന്ന് മുമ്പിലുണ്ടായിരുന്നതെന്നും സിബി മലയിൽ. ഏത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിച്ചോ എന്ന് നിർമ്മാതാക്കൾ പറഞ്ഞപ്പോൾ മോഹൻലാലിനോട് അഭിപ്രായം തേടി. വേഗത്തിൽ എഴുതാമെന്ന ചിന്തയിലാണ് ലോഹിതദാസ് ദശരഥം തെരഞ്ഞെടുത്തതെന്നും സിബി മലയിൽ. കിരീടം റിലീസ് ചെയ്ത് പതിഞ്ചാം ദിവസമാണ് ദശരഥം ചിത്രീകരണം തുടങ്ങിയതെന്നും സിബി മലയിൽ വ്യക്തമാക്കി.

Advertisement