കാജൽ അഗർവാൾ ഇനി ഹോളിവുഡിലേക്ക്, ഇംഗ്ലീഷ് ചിത്രത്തിലേക്കുള്ള അരങ്ങേറ്റത്തിൽ ആവേശത്തോടെ നടി

29

തെന്നിന്ത്യൻ സിനിമയിൽ വെന്നിക്കൊടി പാറിച്ച കാജൽ അഗർവാൾ ഇനി ഹോളിവുഡിലേക്ക്. തെലുങ്ക് സംവിധായകനും നിർമാതാവും നടനുമായ വിഷ്ണുമാച്ചു നിർമിക്കുന്ന ബിഗ്ബജറ്റ് തെലുങ്ക് ഇംഗ്ലീഷ് സിനിമയിലൂടെയാണ് അന്താരാഷ്ട്ര തലത്തിൽ കാജൽ അവതരിക്കുന്നത്.

ഹോളിവുഡ് സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. ഇംഗ്ലീഷ് ചിത്രത്തിലേക്കുള്ള അരങ്ങേറ്റം ആവേശത്തോടെയാണ് നടി ഏറ്റെടുത്തതെന്നാണ് തെന്നിന്ത്യൻ ചലച്ചിത്രമാധ്യമങ്ങളുടെ റിപ്പോർട്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Advertisements

2004ൽ കോൻ ഹോ ഗയാ നാഎന്ന ഹിന്ദിചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാജൽശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലാണ്. 2007 ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണംആയിരുന്നു ആദ്യ തെലുങ്ക് ചിത്രം. ഇപ്പോൾ തെലുങ്കിലും തമിഴിലും കന്നഡയിലുമായി അമ്ബതിലേറെ ചിത്രങ്ങൾ പൂർത്തിയാക്കി. തെലുങ്കിൽ എസ് എസ് രാജമൗലിയുടെ മാഗധീര വഴിത്തിരിവായി. സൂര്യചിത്രം സിങ്കത്തിന്റെ ഹിന്ദിറീമേക്കിലൂടെ കാജൽ വീണ്ടും ഹിന്ദിയിലേക്ക് തിരിച്ചെത്തി.

നിലവിൽ തെന്നിന്ത്യയിലെ മൂന്ന് വമ്പൻ ചിത്രങ്ങളിൽ കാജൽ ആണ് നായിക. ക്യൂൻ എന്ന ബോളിവുഡ് ഹിറ്റിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസ്ആണ് ഇതിൽ പ്രധാനം. കങ്കണ റാവത്തിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രത്തെയാണ് തമിഴിൽ കാജൽ അവതരിപ്പിക്കുന്നത്. ജയംരവി ചിത്രം കോമാളിയിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന കഥാപാത്രമാണ് കാജലിന്റേത്.

തെലുങ്ക് ക്രൈം ആക്ഷൻ ത്രില്ലർ റാണരംഗയിൽ കല്യാണി പ്രിയദർശനും പ്രധാനവേഷത്തിലുണ്ട്. സീത എന്ന തെലുങ്ക് ചിത്രമാണ് കാജലിന്റേതായി അവസാനം പുറത്തിറങ്ങിയത്. ചിത്രം കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ഇന്ത്യൻ എന്ന കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാംപതിപ്പിൽ കാജൽ പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നിരവധി തവണ ചിത്രീകരണം മാറ്റിവച്ചതിനെ തുടർന്ന് സിനിമയിൽ നിന്ന് താരം പിന്മാറിയെന്നാണ് അറിയുന്നത്.

Advertisement