കഷ്ടപ്പെട്ടുണ്ടാക്കിയ 20 ലക്ഷം രൂപയാണ് ആയാൾ തട്ടിയെടുത്തത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കായംകുളം കൊച്ചുണ്ണിയിലെ ഐറ്റം ഡാൻസർ നോറ ഫത്തേഹി

28

പ്രശസ്ത മോഡലും നർത്തകിയുമായ നോറ ഫത്തേഹിയെ ബോളിവുഡിൽ അറിയാത്തവരുണ്ടാകില്ല. വളരെപ്പെട്ടെന്നാണ് തകർപ്പൻ നൃത്തച്ചുവടുകളുമായി അവർ പ്രേക്ഷകമനസിൽ കയറിപ്പറ്റിയത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളികൾക്കും നോറയെ പരിചയമുണ്ട്.

എന്നാൽ ഇന്ത്യ വിദേശികൾക്ക് ജീവിക്കാൻ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്ന് തുറന്ന് പറയുകയാണ് ഇവർ. തനിക്കുണ്ടായ ഒരു ദുരനുഭവത്തിന്റെ വെളിച്ചത്തിലാണ് നോറ ഇങ്ങനെ പറഞ്ഞത്. ഒരു കാസ്റ്റിങ് ഏജന്റ് നോറയുടെ 20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. അതും താരം പരസ്യക്കമ്പനികളിൽ ജോലി ചെയ്തുണ്ടാക്കിയ പണം.

Advertisements

കാനഡയിൽ നിന്നും ഇന്ത്യയിലെത്തി ആദ്യം ജോലി ചെയ്ത പരസ്യ ഏജൻസിൽ നിന്നാണ് നോറയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. തന്റെ പണം തട്ടിയെടുത്ത ഏജന്റ് വളരെ പ്രകോപനപരമായുമാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു. മാത്രമല്ല, ഭാഷ അറിയാത്തതിനാലും സംസാരരീതിയുടെ പേരിലും താൻ ഒരുപാട് അവഹേളിക്കപ്പെട്ടിട്ടുണ്ടെന്ന് നോറ പറയുന്നു.

സഹപ്രവർത്തകർ തന്നെ ക്രൂരമായി കളിയാക്കിയതിനാൽ കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ അനുഭവം വരെ നോറ തുറന്ന് പറഞ്ഞു. ഒരു ദിവസം ആ ഏജന്റ് എന്നോട് പറഞ്ഞു, നിങ്ങളെ ഇനിടെ ഇനി ആവശ്യമില്ല, തിരിച്ച് പൊയ്ക്കോളു എന്ന്, ഞാനത് ഒരിക്കലും മറക്കില്ല നോറ കൂട്ടിച്ചേർത്തു.

സത്യേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി നോറ ചുവട് വച്ച ദിൽബർ എന്ന ഗാനമാണ് നോറയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. മലയാളത്തിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഇവർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement