കമൽഹാസനും എആർ റഹ്മാനും 19 വർഷത്തിന് ശേഷം വീണ്ടുംഒന്നിക്കുന്നു, തലൈവൻ ഇരുക്കിൻട്രാൻ മാസ്റ്റർപീസ് ആകുമെന്ന് കമൽ

14

ഉലകനായകൻ കമൽഹാസൻ മദ്രാസ് മൊസാർട്ട് എആർ റഹ്മാൻ ടീം 19 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു. തലൈവൻ ഇരുക്കിൻട്രാൻ എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

മാസ്റ്റർപീസ് പ്രൊജക്റ്റ് എന്നാണ് കമൽഹാസനുമായുള്ള സിനിമയെ കുറിച്ച് റഹ്മാൻ പറയുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നും റഹ്മാൻ പറഞ്ഞു. 2000ത്തിൽ പുറത്തിറങ്ങിയ തെന്നാലി സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

Advertisements

എആർ റഹ്മാന്റെ ട്വീറ്റിന് നന്ദി പറഞ്ഞുകൊണ്ട് കമൽ ഹാസനും ട്വിറ്ററിലൂടെ രംഗത്തുവന്നു.
റഹ്മാന്റെ പങ്കാളിത്തം കൊണ്ട് ടീമിനെ ശക്തിപ്പെടുത്തിയതിന് നന്ദി. വളരെ ചെറിയ പ്രൊജക്ടുകളേ ശരിയെന്നും നല്ലതെന്നും തോന്നിയിട്ടുള്ളു.

തലൈവൻ ഇരുക്കിൻട്രാൻ അത്തരത്തിലൊന്നാണ്. ഈ പ്രോജക്ടിന് വേണ്ടിയുള്ള നിങ്ങളുടെ ആവേശം എല്ലാവരിലും പടർന്നു പിടിക്കുന്നതാണ്. ബാക്കിയുള്ള ക്രൂവിന് ഞാനിതു കൈമാറട്ടെ. കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.

2017ൽ ഉപേക്ഷിച്ച സിനിമയാണ് തലൈവൻ ഇരുക്കിൻട്രാൻ. രാജ്കമൽ ഇന്റർനാഷണലും-ലൈക പ്രൊഡക്ഷൻസും സംയുക്തമായാണ് സിനിമ നിർമ്മിക്കുന്നത്. തമിഴിൽ കമൽഹാസൻ അവതാരകനായ ബിഗ് ബോസ് 3 അവസാനിക്കുന്നതോട് കൂടി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Advertisement