ഓണം അടിച്ച് പൊളിക്കാൻ കലാസദൻ ഉല്ലാസ് എത്തുന്നു: മമ്മൂക്കയും മനോജ് കെ ജയനും പൊളിച്ചടുക്കും

90

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓണച്ചിത്രമായി എത്തുന്നത് രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ ഗാനഗന്ധർവൻ ആണ്. കലാസദൻ ഉല്ലാസ് എന്ന ഗാനമേളാ ട്രൂപ്പിലെ പാട്ടുകാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കൊച്ചിൻ കലാസദൻ എന്ന ഗാനമേളാ ട്രൂപ്പിലെ അടിപൊളി പാട്ടുകൾ മാത്രം പാടുന്ന പാട്ടുകാരനാണ് ഇയാൾ. പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന സിനിമയിൽ മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാർ ,ധർമജൻ ബോൾഗാട്ടി ,ഹരീഷ് കണാരൻ , മനോജ് കെ ജയൻ ,സുരേഷ് കൃഷ്ണ ,മണിയൻ പിള്ള രാജു,കുഞ്ചൻ ,അശോകൻ ,സുനിൽ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിീഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് . ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെന്റ്‌സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം ശ്രീലക്ഷ്മി ,ശങ്കർ രാജ് ,സൗമ്യ രമേഷ് എന്നിവർ ചേർന്നാണ് .പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം. മിമിക്രി രംഗത്ത് നിന്നും നടനായി സിനിമയിലെത്തിയ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ഗാനഗന്ധർവൻ. മലയാളത്തിന്റെ കുടുംബ നായകൻ ജയറാം നായകനായ പഞ്ചവർണതത്തയായിരുന്നു പിഷാരടിയുടെ ആദ്യ സിനിമ. ജയറാമിനെ വ്യത്യസ്ത ഭാവത്തിൽ അവതരിപ്പിച്ച പഞ്ചവർണതത്ത മികച്ച സിനിമയായിരുന്നു.

Advertisement