ഒരു സിനിമയ്ക്ക് വാങ്ങുന്നത് കോടികൾ, മുംബൈയലും ബാംഗ്ലൂരിലും അത്യാഢംബര വീടുകളും കാറുകളും, സൂപ്പർ താരങ്ങളെ വെല്ലുന്ന ആഡംബര ജീവിതവും, രശ്മിക മന്ദാനയുടെ ആസ്തി ഞെട്ടിക്കുന്നത്

4743

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദന. കന്നട സിനിമയിലൂടെ ആണ് അരങ്ങേറിയത് എങ്കിലും തെലുങ്കിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സൗത്ത് ഇന്ത്യൻ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടിമാരിലോരാളാണ് രശ്മിക മന്ദാന.

2016 ലാണ് രശ്മിക അഭിനയ മേഖലയിലേക്ക് വരുന്നത്, കിർക്ക് പാർട്ടി എന്ന കന്നഡ സിനിമയാണ് നടിയുടെ ആദ്യ ചിത്രം, ആദ്യ ചിത്രത്തിൽ തന്നെ തരാം കൂടുതൽ ശ്രദ്ധിക്കപ്പെടുകയും, ശേഷം ചലോ, ഗീത ഗോവിന്ദം തുടങ്ങിയ സൂപ്പർ ഹിറ്റുകളുടെ ഭാഗമായതോടെ അവർ മുൻ നിര നായികയായി മാറുകയായിരുന്നു.

Advertisements

കുട്ടികളുടെ സ്വഭാവും സംസാര പ്രകൃതവുമാണ് നടിക്ക് എന്നാണ് ആരധകർ പറയുന്നത്. സോഷ്യൽ മീഡിയിൽ അവർ ഒരു തരംഗം തന്നെയാണ്, നടിയുടെ ഒരു ചെറിയ ആക്ഷൻ പോലും ആരാധകർ വലിയ സംഭവമാക്കിയ മാറാറുണ്ട്. 20 മില്യൺ ഫോള്ളോവെർസാണ് താരത്തിനെ സോഷ്യൽ മീഡിയിൽ ഫോളോ ചെയ്യുന്നത്.

Also Read
ചേച്ചിയെ പറ്റിച്ച് അനിയത്തിയുമായി രഹസ്യ ബന്ധം, കയ്യോടെ പൊക്കിയിട്ടും ബന്ധം ഉപേക്ഷിച്ചില്ല; തന്നെവിട്ടു മറ്റൊരു സുഹൃത്തുമായി അടുത്തതോടെ കളിമാറി, ഹരികൃഷ്ണയ്ക്ക് സംഭവിച്ചത് ഇങ്ങനെ

യുവ സൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം രശ്മിക അഭിനയിച്ച സിനിമകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗീതാഗോവിന്ദം എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ അടക്കം വൻ വിജയമായി ഓടിയത് ആയിരുന്നു. ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ച നടി സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്.

താരത്തോട് വിശേഷം ചോദിക്കാം എന്ന സെക്ഷനിൽ ആരാധകർ നിറയെ ചോദ്യങ്ങൾകൊണ്ട് മൂടുകയായിരുന്നു. അതേ സമയം ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന.
വെറും 25 വയസ്സ് മാത്രം പ്രായമുള്ള രശ്മിക ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം പ്രതിഫലം 3 മുതൽ 4 കോടി വരെ ആണെന്നാണ് പുറത്തു വന്നിട്ടുള്ള റിപ്പോർട്ടുകൾ.

അതേ സമയം അത്യാഡംബര ജീവിതം നയിക്കുന്ന താരം കൂടിയാണ് രശ്മിക എന്നാണ് റിപ്പോർട്ടുകൾ. താരത്തിന് കാറുകളോടുള്ള ക്രെയിസ് വളരം പ്രശസ്തമാണ്. സൂപ്പർ നടന്മാരെ വെല്ലുന്ന കാർ ഭ്രാന്തുള്ള ഒരു നടിയാണ് രശ്മിക. അമ്പതു ലക്ഷത്തോളം വില വരുന്ന സി ക്ലാസ് മെഴ്‌സിഡസ് ബെൻസ്, നാല്പതു ലക്ഷത്തോളം വില വരുന്ന ഓഡി ക്യൂ3, എന്നിവയാണ് ഈ താരത്തിന് സ്വന്തമായുള്ള ആഡംബര കാറുകൾ.

ഇവയ്ക്ക് പുറമെ, ടൊയോട്ട ഇന്നോവ, ഹ്യൂണ്ടായ് ക്രെറ്റ എന്നീ കാറുകളും താരത്തിന് സ്വന്തമായുണ്ട്. നടിയുടെ ബംഗളുരുവിലെ വില്ല ഏകദേശം എട്ടു കോടിരൂപയോളം മതിപ്പുള്ളതാണ്. ഇതുകൂടാതെ താരം മുംബൈയിൽ പുതിയ ഒരു ആഡംബര വീട് കൂടി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഫാഷൻ സെൻസ് കുറച്ച് കൂടുതലുള്ള ആളുകൂടിയാണ് രശ്മിക.

Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായ ഈ താരം ഇപ്പോൾ ഇങ്ങനെ

തന്റെ ഡ്രെസ്സിനു ചേരുന്ന ബാഗുകളാണ് താരം തിരഞ്ഞെടുക്കുന്നത്, മൂന്നു ലക്ഷം രൂപ വരെ വിലമതിക്കുന്ന ബാഗുകളാണ് രശ്മിക ഉപയോഗിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന പാദരക്ഷകളുടെ ഒരു ശേഖരം തന്നെയുണ്ട് നടിക്ക്. രശ്മികയുടെ മുഴുവൻ ആസ്തി ഏകദേശം 400 മില്യൺ ഡോളർ ആണെന്നാണ് കണക്കുകൾ. രണ്ടു ഹിന്ദി ചിത്രങ്ങളും, 2 തെലുങ്ക് ചിത്രങ്ങളുമടക്കം 4 സിനിമകളാണ് നടിയുടേതായി റിലീസ് കാത്തിരിക്കുന്നത്.

Advertisement