ഒരു മിനിറ്റ് കൊണ്ട് മോഹൻലാലിന്റെ പടം വരച്ചു നാദിർഷ; കണ്ട് അമ്പരന്ന് ബാല

20

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ഇരുപത്തിയഞ്ചാം ജനറൽ ബോഡി യോഗം കഴിഞ്ഞ ദിലവസമായിരുന്നു. അമ്മയുടെ പ്രസിഡന്റ് ആയി മോഹൻലാൽ ഒരു വർഷം പൂർത്തിയാക്കിയതും കഴിഞ്ഞ ദിവസം ആണ്. അമ്മയുടെ ഭരണഘടനാ ഭേദഗതി മുതൽ, അമ്മ നടത്താൻ പോകുന്ന ചാരിറ്റികൾ വരെ ജനറൽ ബോഡിയിൽ ചർച്ച ചെയ്തു.

മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുത്ത ജനറൽ ബോഡി പതിവുപോലെ തന്നെ ഒരു മോഹൻലാൽ ആഘോഷമായി മാറി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മോഹൻലാലും ഒത്തുള്ള സെൽഫികൾ സെലിബ്രിറ്റികൾ തുടർച്ചയായി തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു.

Advertisements

എല്ലാ വർഷവും അമ്മ ജനറൽ ബോഡി മീറ്റിങ് കഴിയുമ്പോൾ താരങ്ങൾ ഏറ്റവും കൂടുതൽ പോസ്റ്റ് ചെയ്യുന്നത് മോഹൻലാൽ എന്ന ഇതിഹാസത്തോടൊപ്പമുള്ള തങ്ങളുടെ ഫാൻ മോമെന്റ്‌റ് ആണ്.
എന്നാൽ പ്രശസ്ത നടൻ ബാല പോസ്റ്റ് ചെയ്തത് വളരെ വ്യത്യസ്തമായ ഒരു ലാലേട്ടൻ മോമെന്റ്‌റ് ആണ്.

മോഹൻലാൽ ജനറൽ ബോഡി മീറ്റിങ്ങിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ബാലയുടെ അടുത്തിരുന്ന പ്രശസ്ത നടനും സംവിധായകനും ഗായകനുമൊക്കെയായ നാദിർഷ വരച്ച ലാലേട്ടന്റെ ഒരു ചിത്രം ആണ് ബാല ഇന്ന് പോസ്റ്റ് ചെയ്തത്.

നാദിർഷയിലെ മോഹൻലാൽ ഫാൻ പുറത്തു വന്ന നിമിഷം എന്നതിലുപരി നാദിർഷ എന്ന കലാകാരന്റെ മറ്റൊരു കഴിവ് കൂടിയാണ് ആ ചിത്രത്തിലൂടെ നമ്മുക്ക് കാണാൻ സാധിക്കുന്നത് എന്ന് ബാല പറയുന്നു. മോഹൻലാലുമായി ഏറെ സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ബാല. സാഗർ ഏലിയാസ് ജാക്കി, അലക്സാണ്ടർ ദി ഗ്രേറ്റ് , പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ബാല അഭിനയിച്ചിട്ടുണ്ട്.

Advertisement