തെന്നിന്ത്യൻ താരസുന്ദരി അമല പോൾ പ്രധാന വേഷത്തിൽ എത്തുന്ന ആടൈയുടെ ട്രെയിലറിനും ടീസറിനുമെല്ലാം വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രം ഇപ്പോൾ പ്രദർശത്തിന് ഒരുങ്ങുകയാണ്.
ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലറും ടീസറും നൽകുന്ന സൂചന. ചിത്രത്തിൽ പൂർണ നഗ്‌നയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം എങ്ങനെയാണ് താൻ അഭിനയിച്ചത് എന്നു പറയുകയാണ് അമല.
പൂർണനഗ്നയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന് പ്രത്യേകമായി ഒരു കോസ്റ്റിയൂം നൽകാമെന്ന് നിർമാതാവ് എന്നോട് പറഞ്ഞു. അതെക്കുറിച്ചൊന്നും വിഷമിക്കേണ്ടെന്ന് ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു. പക്ഷേ ആ രംഗം ചിത്രീകരിക്കുന്ന ദിവസമെത്തിയപ്പോൾ എനിക്ക് വല്ലാത്ത ആശങ്ക തോന്നി.
അതോടൊപ്പം കടുത്ത മാനസിക സംഘർഷവും. സെറ്റിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നോർത്തപ്പോൾ ഞാൻ വല്ലാതായി. 15 ആളുകൾ മാത്രമേ ആ സമയത്ത് സെറ്റിൽ ഉണ്ടായിരുന്നുള്ളൂ.
അവരെ പൂർണമായി വിശ്വസിച്ചത് കൊണ്ടു മാത്രമാണ് ആ രംഗത്തിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചത്. സിനിമ ഇറങ്ങുന്നതിനും മുൻപ് തന്നെ മുൻധാരണ വച്ച് വിമർശിക്കുന്നവരുണ്ട്. അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നുമാണ് അമല പറഞ്ഞത്.