2018 ലെ മലയാളം ബോക്‌സോഫീസില്‍ എറ്റവും മുന്നില്‍ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി, ഇതുവരെയുള്ള കണക്ക് വെച്ച് രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഒടിയന്‍. (ഒടിയന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കാം)
ഒടിയനില്‍ ശ്രീകുമാര മേനോന്റെ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളെ മുന്‍ നിര്‍ത്തി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.
പക്ഷേ ഒടിയനും, കായംകുളം കൊച്ചുണ്ണിയുമൊക്കെ പോസിറ്റീവായി ചിന്തിച്ചാല്‍ മലയാള സിനിമയുടെ വിപണി വളരുന്നതിന്റെ സാധ്യതകള്‍ തന്നെയാണ് കാണിക്കുന്നത്.
37 രാജ്യങ്ങളില്‍ റിലീസ് ചെയ്യുകയെന്നതും, ആഗോള വിപണി നേടിയെടുക്കുന്നതുമൊക്കെ മോശം കാര്യങ്ങളാണോ.
യന്തിരന്‍ കേരളക്കരയില്‍ നിന്ന് ലക്ഷങ്ങള്‍ വാരുമ്പോള്‍ എന്തുകൊണ്ട് നമ്മുടെ സിനിമകള്‍ക്ക് തമിഴ്നാട്ടിലും മാര്‍ക്കറ്റ് ചെയ്തുകൂടാ.
ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ 2018ലെ വാണിജ്യ സിനിമയുടെ താരം ശ്രീകുമാരമേനോന്‍ ആണ്.
മലയാള വ്യവസായിക ചലച്ചിത്രലോകത്തെ വലിയ സ്വപനം കാണാനും അത് മാര്‍ക്കറ്റ് ചെയ്യാനും കഴിയുമെന്ന് പഠിപ്പിച്ച വ്യക്തിയെന്നായിരിക്കും ഒരു സംവിധായകന്‍ എന്ന നിലയിലേക്കാള്‍ ഉപരി ഭാവിയില്‍ ശ്രീകുമാര മേനോന്‍ അറിയപ്പെടുക.
എന്തായാലും ആദ്യത്തെ നാലുദിവസത്തെ കളക്ഷന്‍ കൊണ്ട് അമ്പതുകോടി ക്ലബ്ബില്‍ കയറുന്ന ചിത്രം മലയാളത്തില്‍ ആദ്യമായിരിക്കും.
മിനിമം അഞ്ഞറു കോടിയുയെങ്കിലും സഞ്ചിത നഷ്ടം മലയാള സിനിമക്ക് ഈ വര്‍ഷം മാത്രം ഉണ്ടായെന്നാണ് കണക്കുകള്‍.
ആകെ ഇറങ്ങിയ നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ വെറും മുപ്പതോളം സിനിമകള്‍ക്ക് മാത്രമാണ് മുടക്കു മുതല്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞത്.
സുഡാനി ഫ്രം നൈജീരിയ, ഒരു പഴയ ബോബ് കഥ, തീവണ്ടി എന്നിവ പോലുള്ള, കൊച്ചു ചിത്രങ്ങളും വിജയമായി. പിന്നെ മമ്മൂട്ടിയുടെ എബ്രഹാമിന്റെ സന്തകിള്‍, പ്രഥ്വിയുടെ കുടെ തുടങ്ങിയ ചിത്രങ്ങളും.
ഒരാഴ്ച്ച പോലും തികക്കാനാവാതെ എണ്‍പതോളം ചിത്രങ്ങള്‍. ആകെയുള്ള 150തോളം ചിത്രങ്ങളില്‍ പകുതിയില്‍ ഏറെയും ഒരാഴ്ച പോലും തീയേറ്ററില്‍ തികക്കുന്നില്ല.
മിനിമം മൂന്നരക്കോടി രൂപയെങ്കിലും ധൂളിയാവുന്ന ഈ പരിപാടിയുടെ സാമ്ബത്തിക ശാസ്ത്രം എന്താണെന്ന് പിടികിട്ടുന്നില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങള്‍ പോലും പറയുന്നത്.
ഓരോ ദിവസമെന്നോണം പുതിയ പുതിയ പ്രൊഡ്യൂസര്‍മാര്‍ വിദേശത്തുനിന്നു വരുന്നുവെന്നൊക്കെയാണ് പറയുന്നത്.
യാതൊരു കലാമൂല്യവും ഈ ചിത്രങ്ങള്‍ക്ക് അവകാശപ്പെടാനുമില്ലായിരുന്നു എന്നതാണ് രസാവഹം. എന്തിനോ വേണ്ടി സിനിമയെടുക്കുന്നുവെന്ന് ചുരുക്കം.
വമ്പന്‍ ഫ്‌ളോപ്പുകള്‍കളുടെയും നീണ്ട നിര ഇക്കുറിയുണ്ടായിരുന്നു. വന്‍ പ്രതീക്ഷയോടെ വന്ന മഞ്ജുവാര്യരുടെ ആമി, ദിലീപിന്റെ കമ്മാരംസംഭവം, മോഹന്‍ലാലിന്റെ നീരാളി, മമ്മൂട്ടിയുടെ പരോള്‍, സ്ട്രീറ്റ്‌ലൈറ്റ്‌സ്, കുട്ടനാടന്‍ ബ്ലോഗ്്, പ്രഥ്വീരാജിന്റെ രണം, എന്നിവയൊക്കെ തലയും കുത്തിയാണ് ബോക്‌സോഫീസില്‍ വീണത്.
പുലിമുരുകന്‍ പോലെയൊക്കെ ബോക്‌സോഫീസിനെ ത്രസിപ്പിക്കുന്ന ഒരു വിജയം ഉണ്ടാവാത്തത് തീയേറ്ററുകാര്‍ക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയതെന്നാണ് തീയേറ്റുകാര്‍ പറയുന്നത്.
കളക്ഷനില്‍ കൊച്ചുണ്ണിയും ഒടിയനും
ബോക്സോഫീസ് നിരീക്ഷരുടെ അഭിപ്രായത്തില്‍ ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്റ്റ് ചെയ്യപ്പെട്ടത് ഈ ചിത്രങ്ങളാണ്.
1. കായംകുളും കൊച്ചുണ്ണി, 2. ഒടിയന്‍, 3. എബ്രഹാമിന്റെ സന്തതികള്‍, 4. ആദി, 5. വരത്തന്‍,
6. സുഡാനി ഫ്രം നൈജീരിയ, 7. തീവണ്ടി, 8. കൂടെ, 9. ഒരു പഴയ ബോംബ് കഥ, 10. ഞാന്‍ പ്രകാശന്‍
(ഇതില്‍ ഞാന്‍ പ്രകാശന്‍ ഇപ്പോഴും തീയേറ്ററുകളില്‍ മുന്നേറുന്നുണ്ട്)
മറ്റ് വിജയ ചിത്രങ്ങള്‍
ക്യൂന്‍, ഈട, കാര്‍ബണ്‍, ശിക്കാരി ശംഭു, ക്യാപ്്റ്റന്‍, ഹായ് ജൂഡ്, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ,മോഹന്‍ലാല്‍, പഞ്ചവര്‍ണ്ണതത്ത, അരവിന്ദന്റെ അതിഥികള്‍, അങ്കിള്‍, ഈമയൗ, ബിടെക്ക്, ഞാന്‍ മേരിക്കുട്ടി, മറഡോണ, ചാലക്കുടിക്കാരന്‍ ചങ്ങാതി, ഡ്രാമ, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്.