എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടൻ വരും: വെളിപ്പെടുത്തലുമായി അനുസിത്താര

145

ചെറുപ്പകാലം മുതലേ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് ജീവിതത്തിൽ എന്നെങ്കിലും സാധ്യമാകുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് നടി അനുസിത്താര.

മാതൃഭൂമി ക്ലബ് എഫ്എം യുഎഇയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. വിവാഹത്തിന് ശേഷമാണ് സിനിമയിൽ സജീവമായെത്തുന്നത്.
വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടൻ വരും.

ടിവിയിൽ എന്റെ ഒരു ചെറിയ പരസ്യം വന്നാൽ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണുംഅനുസിത്താര പറഞ്ഞു.

സലിം അഹമ്മദ് ചിത്രം ഓസ്‌കാർ ഗോസ്ടുവാണ് അനു സിത്താരയുടേതായി തീയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം.

ദിലീപിന്റെ നായികയായി നടി വേഷമിടുന്ന ശുഭരാത്രി നാളെ തീയേറ്ററുകളിലെത്തും. ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രം കൃഷ്ണന്റെ ഭാര്യയായാണ് അനു എത്തുന്നത്.

Advertisement