നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ താരവുമായ വനിത വിജയകുമാർ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പീറ്റർ പോൾ ആണ് വരൻ. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്സ് എഡിറ്ററാണ് പീറ്റർ. ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയിൽ വച്ചായിരുന്നു വിവാഹം.
വനിത വിജയകുമാർ എന്നും വിവാദങ്ങൾക്കൊപ്പമാണ്. ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ മത്സരാർത്ഥിയായതിന് ശേഷവും വിവാദങ്ങൾക്ക് കുറവൊന്നുമില്ല. അതേ സമയം വനിതയ്‌ക്കെതിരെ തമിഴ് നടനും കൊറിയോഗ്രാഫറുമായ റോബർട്ട് നേരത്തെ നടത്തിയ പ്രസ്താവനകൾ വീണ്ടും വൈറലാവുകയാണ്.
വനിത തന്നെ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി തമിഴ് നടനും കൊറിയോഗ്രാഫറുമായ റോബർട്ട് രംഗത്തെത്തി. വനിതയും താനും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്ത തെറ്റാണെന്നും ഇത് വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും റോബർട്ട് ആരോപിക്കുന്നു. ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിർമിച്ചിരുന്നു. എംജിആർ രജനി കമൽ എന്നായിരുന്നു ചിത്രത്തിന്റെ പേര്.
ഞങ്ങളായിരുന്നു പ്രധാനവേഷത്തിൽ എത്തിയതും. സിനിമ വിജയിക്കാൻ ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാൽ ജനങ്ങൾ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു. എന്നാൽ ഈ വാർത്ത വന്നതോടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു. റോബർട്ട് പറയുന്നു.
ജനശ്രദ്ധ നേടാൻ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ലെന്ന് പറഞ്ഞ റോബർട്ട് 15 20 വർഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണെന്നും അത് മറച്ചുവെച്ചുകൊണ്ടാണ് താൻ ഒറ്റയ്ക്കാണെന്ന് പരിപാടിയിൽ പറയുന്നതെന്നും റോബർട്ട് കൂട്ടിച്ചേർത്തു
ഹിറ്റ്ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിത നടിയാണ് വനിത. കമൽഹസ്സൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ മത്സരാർഥികൂടിയായ വനിത നടൻ വിജയകുമാറിന്റെ മകളാണ്.
നടൻ അരുൺ വിജയ്, വനിതയുടെ സഹോദരനാണ്. വനിതയുടെ മുൻ ഭർത്താവ് ആനന്ദരാജ് തന്റെ മകളെ കാണാൻ സമ്മതിക്കുന്നില്ലെന്നു കാട്ടി വനിതയ്‌ക്കെതിരെ കേസ് കൊടുത്തത് വലിയ വാർത്തയായിരുന്നു.
താനും വനിതയും പ്രണയത്തിലാണെന്ന വാർത്ത തെറ്റാണെന്നും ഒരു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വനിത പറഞ്ഞു പരത്തിയതാണ് എതെന്നുമാണ് റോബർട്ടിന്റെ ആരോപണം. ‘താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിർമിച്ചിരുന്നു. സിനിമ വിജയിക്കാൻ ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്.
ഈ വാർത്ത വന്നതോടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാൽ ജനങ്ങൾ ഇതെല്ലാം മറക്കുമെന്നാണ് വനിത പറഞ്ഞിരുന്നത്’ റോബർട്ട് പറഞ്ഞു.
ജനശ്രദ്ധ നേടാൻ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 1520 വർഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താൻ ഒറ്റയ്ക്കാണെന്ന് പരിപാടിയിൽ പറയുന്നതെന്നും റോബർട്ട് ആരോപിച്ചു.