എന്നെ അങ്ങനെ കാണണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം, ഞാൻ ഗായികയാകുന്നതിനോട് അമ്മയ്ക്ക് താത്പര്യമില്ലായിരുന്നു: തുറന്നു പറഞ്ഞ് ശ്വേത മോഹൻ

96

മലയാളം പിന്നണി ഗാന പ്രേക്ഷകരുടെ പ്രിയ ഗായകരാണ് ഗായിക സുജാത മോഹനും മകൾ ശ്വേതയും. ഒരുപാട് മികച്ച ഗാനങ്ങളാണ് അമ്മയും മകളും മലയാളികൾക്ക് സമ്മാനിച്ചത്. ചെറുപ്പത്തിലേ സംഗീതം പഠിച്ചു തുടങ്ങിയ ശ്വേത തന്റെ പത്താം വയസ്സിൽ 1995 ൽ എ ആർ റഹ്മാന്റെ സംഗീതത്തിൽ ബോംബെ, ഇന്ദിര എന്നീ സിനിമകളിൽ പാടിക്കൊണ്ടാണ് പിന്നണി ഗാന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.

2003 ൽ ത്രീ റോസസ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചുകൊണ്ട് പിന്നണി ഗാനരംഗത്ത് സജീവമായി. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ പല പ്രഗത്ഭരായ സംഗീത സംവിധായകരുടെയും കീഴിൽ മികച്ച ഗാനങ്ങൾ ആലപിച്ചു.

Advertisements

2005 ൽ ബൈ ദ പീപ്പിൾ എന്ന സിനിമയിൽ പാടിക്കൊണ്ട് ശ്വേത മലയാള സിനിമയിൽ തുടക്കം കുറിച്ചു.
പക്ഷെ, താൻ ഗായികയാകുന്നതിനോട് അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു എന്ന് തുറന്ന് പറയുകയാണ് ശ്വേത ഇപ്പോൾ.

Also Read
എന്നെപ്പറ്റി സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങളിൽ പലതും തെറ്റാണ് ; സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട രംഗം ക്ലൈമാക്‌സാണ് : മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജി

ശ്വേതയുടെ വാക്കുകൾ ഇങ്ങനെ:

എന്നെ മാസം മാസം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായി കാണണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. നേരത്തെ ഇരുവരും സംഗീതം പഠിക്കാൻ പറഞ്ഞപ്പോൾ ഞാൻ അനുസരിച്ചില്ല. എന്നാൽ ഒടുവിൽ ആ മേഖലയിലേക്ക് ഞാൻ എത്തുകയായിരുന്നു.

ഈ മേഖലയിലേക്ക് വന്നപ്പോൾ തുടക്കം മുതൽ തന്നെ നല്ല സപ്പോർട്ട് എനിക്ക് ലഭിച്ചിരുന്നു. ആദ്യം മുതൽക്കെ അമ്മയുടെ പേര് ചീത്ത ആക്കരുത് എന്നുണ്ടായിരുന്നു. എംബിഎ ചെയ്യ് പാട്ട് സൈഡ് ആയി കൊണ്ടുപോകാം എന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത്.

എന്നാൽ അതൊന്നും നടന്നില്ല പഠിക്കുന്ന സമയത്ത് പല മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ചിത്ര ചേച്ചി ആണ് എന്നെ എന്റെ ഗുരുവിലേക്ക് എത്തിച്ചതെന്നും ശ്വേത പറയുന്നു. അതേ സമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അറുനൂറോളം ഗാനങ്ങൾ ശ്വേത ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള കേരള, തമിഴ്‌നാട് ഗവണ്മെന്റുകളുടെ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾക്ക് ശ്വേതയ്ക്ക് അർഹയായി.

Also Read
മുഖം തൊണ്ണൂറ് ശതമാനം ശരിയായി, നിങ്ങൾ തരുന്ന പ്രർത്ഥനയാണ് ഞങ്ങളെ നിലനിർത്തി കൊണ്ട് പോവുന്നത്; എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും അറിയിച്ച് മനോജ് കുമാർ

2007ൽ നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽ വിളി കേട്ടോ രാധേ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച ഗായികക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2008ൽ ഒരേ കടൽ എന്ന സിനിമയിലെ യമുന വെറുതേ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡും, അതേ വർഷം തന്നെ നോവൽ എന്ന സിനിമയിലെ പൂങ്കുയിലേ.. പൂങ്കുയിലേ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പിന്നണിഗായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും ലഭിച്ചു.

കൂടാതെ മികച്ച പിന്നണി ഗായികക്കുള്ള വനിതഫിലിം അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിക്കയുണ്ടായി. 2007ലെ സൻഫീസ്റ്റ് ഇശൈ അരുവി അവാർഡ് അവർക്ക് ലഭിച്ച മറ്റൊരു പ്രധാനപ്പെട്ട അവാർഡ് ആണ്.

Advertisement