കീർത്തി സുരേഷ് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്ത് ആകെ ശ്രദ്ധിക്കപ്പെട്ട താരപുത്രിയാണ്. നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളായ കീർത്തി തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയായി മാറിക്കഴിഞ്ഞു.
തെന്നിന്ത്യൻ നടി സാവിത്രിയുടെ ജീവിതം ആവിഷ്കരിച്ച മഹാനടി എന്ന ആ സിനിമ കീർത്തിയുടെ കരിയറിലെ ബ്രേക്കായിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ നടി വാണിശ്രീ.
മഹാനടി കണ്ട് പാതിയിൽ വച്ച് ഞാൻ ഉറങ്ങിപ്പോയി എന്നും രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ലെന്നും വാണിശ്രീ ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു
അറുപതുകളിലും എഴുപതുകളിലും തമിഴ് തെലുങ്ക് സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് വാണി ശ്രീ. തന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ലെന്നും, സിനിമയിലുള്ളതുപോലെ ട്വിസ്റ്റും സസ്പെൻസും ഒന്നും എന്റെ ജീവിതത്തിലില്ലെന്നും വാണിശ്രീ പറഞ്ഞു.
അതേ സമയം മഹാനടി എന്ന ചിത്രത്തെ കുറിച്ചും സിനിമയിലെ കീർത്തി സുരേഷിന്റെ അഭിനയത്തെ കുറിച്ചും മോഹൻലാൽ, നാഗാർജ്ജുന തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം മികച്ച അഭിപ്രായങ്ങളാണ് പങ്കുവച്ചത്.