ആ വാർത്ത സത്യമല്ല, പക്ഷെ ഇപ്പോ പറഞ്ഞാൽ ആരും വിശ്വസിക്കില്ല; തുറന്നുപറഞ്ഞ് സംവൃത സുനിൽ

96

സിനിമകളിൽ നിന്ന് വിവാഹശേഷം വിട്ടുനിന്ന മലയാളത്തിന്റെ പ്രിയനടി സംവൃത സുനിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്ന ചിത്രത്തിലൂടെയാണ് ഏഴ് വർഷത്തിന് ശേഷമുള്ള താരത്തിന്റെ മടങ്ങവരവ്.

Advertisements

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സംവൃത നൽകിയ ഒരു അഭിമുഖത്തിലെ തുറന്നുപറച്ചിലാണ് ഇപ്പോൾ വാർത്തയാകുന്നത്. ചിത്രത്തിന്റെ പേരിലെ കൗതുകം ആവർത്തിച്ച് അവതാരിക സംവൃതയോട് ചോദിച്ച ഒരു ചോദ്യമാണ് ഈ വെളിപ്പെടുത്തലിലേക്ക് എത്തിച്ചത്.

സംവൃതയെപറ്റി കേട്ടിട്ടുള്ളതിൽ സത്യമല്ലാത്തൊരു വാർത്ത ഏതാണ് എന്നായിരുന്നു ചോദ്യം. താൻ കല്ല്യാണം കഴിഞ്ഞ് ഒത്തിരി വണ്ണം വച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തയെയാണ് ഇതിന് ഉത്തരമയി സംവൃത തിരഞ്ഞെടുത്തത്.

ഞാൻ കല്ല്യാണം കഴിഞ്ഞ് ഒത്തിരി വണ്ണം വച്ചു എന്ന് വാർത്തയുണ്ടായിരുന്നു. അത് സത്യമല്ല. അങ്ങനെയൊരു റൂമർ എങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. ഫോട്ടോ ഒക്കെ വന്നിട്ടുണ്ട്.

അതൊക്കെ കണ്ട് ഇന്നും എന്നോട് എല്ലാവരും ചോദിക്കും ഓ ഇപ്പോ മെലിഞ്ഞുപോയീട്ടോ പണ്ട് എന്തായിരുന്നു, കല്ല്യാണം കഴിഞ്ഞിട്ട് വണ്ണം വച്ചൂല്ലോ എന്നൊക്കെ. പക്ഷെ അത് എങ്ങനെയോ വന്ന ഒരു ഫോട്ടോയാണ്, സംവൃത പറഞ്ഞു.

ഫോട്ടോ തന്റേതുതന്നെയായിരുന്നെങ്കിലും പ്രസവസമയത്തുപോലും താൻ അധികം വണ്ണമൊന്നും വച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. അപ്പോഴും ഇതുപോലെതന്നെയായിരുന്നു. പക്ഷെ ഇതൊക്കെ ഇപ്പോ പറഞ്ഞാൽ ആരും വിശ്വസിക്കത്തില്ല’ സംവൃത ചിരിച്ചുകൊണ്ട് പറഞ്ഞു.

Advertisement