ആ മോഹൻലാൽ ചിത്രങ്ങൾക്ക് ആരാധകർ കാത്തിരിക്കുന്നതിനു പിന്നിൽ ഇന്ത്യയിലെ മികച്ച രണ്ടു സംവിധായകർ

25

200 കോടിയും കടന്ന് കുതിച്ച ലൂസിഫറിന്റെ വലിയ വിജയത്തിന് പിന്നാലെ ഇനി വരാനിരിക്കുന്ന മോഹൻലാൽ സിനിമകളുടെ ചർച്ചയിലാണ് ആരാധകർ.

മോഹൻലാൽ പുതുമുഖ സംവിധായകരുമായി ഒന്നിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന കോമഡി ചിത്രമെന്ന നിലയിൽ ആണ് ചർച്ച ചെയ്യപ്പെടുന്നത്.

Advertisements

അപ്പോൾ തന്നെ ഇന്ത്യൻ സിനിമയിൽ അടയാളപ്പെട്ട രണ്ടു മികച്ച സംവിധായകരുടെ സിനിമയിൽ മോഹൻലാൽ എത്തുന്നു എന്നതാണ് ഏറെ പ്രധാനം.

ഒപ്പം എന്ന സിനിമയിലൂടെ പ്രിയദർശൻ വിജയത്തിന്റെ ട്രാക്കിൽ കയറിയെങ്കിലും സിദ്ധിഖ് സമീപകാലത്ത് ചെയ്ത സിനിമകൾ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ജയസൂര്യ നായകനായ ഫുക്രിയായിരുന്നു സിദ്ധിഖ് അവസാനമായി ചെയ്ത ചിത്രം. സിദ്ധിഖ് മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പ്രിയദർശൻ ചിത്രം കുഞ്ഞാലി മരയ്ക്കാർ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്, ബോളിവുഡിൽ പ്രതിഭ തെളിയിച്ച ഈ രണ്ടു സംവിധായകർക്കൊപ്പമുള്ള മോഹൻലാൽ ചിത്രങ്ങൾ ആരാധകർക്ക് കാത്തിരിപ്പിന്റെ വലിയ പ്രതീക്ഷകൾ സമ്മാനിക്കുകയാണ്.

Advertisement